ഖത്തറിൽ മൾട്ടിനാഷണൽ കമ്പനികൾക്ക് നികുതി കൂട്ടും
കോർപ്പറേറ്റ് നികുതി 15 ശതമാനമായി ഉയർത്തുന്നതിന് ശൂറ കൗൺസിൽ അംഗീകാരം നൽകി
ദോഹ: ഖത്തറിൽ മൾട്ടിനാഷണൽ കമ്പനികൾക്ക് നികുതി കൂട്ടും. കോർപ്പറേറ്റ് നികുതി 15 ശതമാനമായി ഉയർത്തുന്നതിന് ശൂറ കൗൺസിൽ അംഗീകാരം നൽകി. നിലവിൽ ഖത്തറിൽ 10 ശതമാനമാണ് കമ്പനികൾ ആദായ നികുതി അടയ്‌ക്കേണ്ടത്. പുതിയ നിയമം വരുന്നതോടെ ഇത് 15 ശതമാനമായി വരും. മുന്നൂറ് കോടി റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ള മൾട്ടി നാഷണൽ കമ്പനികൾക്കാണ് നിയമം ബാധകമാകുക. വിദേശത്ത് ശാഖകളുള്ള ഖത്തരി കമ്പനികളും ഖത്തറിൽ ശാഖകളുടെ വിദേശ കമ്പനികളും നിയമത്തിന്റെ പരിധിയിൽ വരും.
പുതിയ നിയമം ഖത്തരി മൾട്ടി നാഷണൽ കമ്പനികളെ രാജ്യത്തിന് പുറത്ത് നികുതി അടയ്ക്കുന്നതിൽ നിന്ന് സംരക്ഷിക്കും. മാത്രമല്ല നികുതി വിഹിതം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ജനറൽ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.
Next Story
Adjust Story Font
16