'ഹിന്ദു വലതുപക്ഷത്തിന് ബോയ്കോട്ട് എന്ന് ഉച്ചരിക്കാന്‍ പോലും അറിയില്ല'; അക്ഷരത്തെറ്റില്‍ രൂക്ഷമായി പരിഹസിച്ച് സൈബര്‍ലോകം
ഖത്തര്‍ എയര്‍വേസും ഖത്തര്‍ ലോകകപ്പും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള ഹിന്ദുവലതുപക്ഷ ട്വീറ്റുകളൊന്നിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടുകയാണ് നെറ്റിസണ്‍സ്
ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയ്‌ക്കെതിരെ വിവിധ രാജ്യങ്ങള്‍ ശക്തമായി പ്രതികരിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ബി.ജെ.പിയും ഹിന്ദുവലതുപക്ഷ അനുകൂല സംഘടനകളും. വിഷയത്തില്‍ ഇന്ത്യന്‍ അംബാസിഡറെ വരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച ഖത്തറിനോടും മറ്റു അറബ് രാജ്യങ്ങളോടുമുള്ള അസഹിഷ്ണുതയാണിപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നത്.
ഇത്തരത്തില്‍ ഖത്തര്‍ എയര്‍വേസും ഖത്തര്‍ ലോകകപ്പും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള ഹിന്ദുവലതുപക്ഷ ട്വീറ്റുകളൊന്നിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടി രൂക്ഷ പരിഹാസവുമായി നെറ്റിസണ്‍സും രംഗത്തെത്തി. 'ഇന്ത്യയിലെ ഹിന്ദു വലതുപക്ഷത്തിന് ബോയ്കോട്ട് എന്ന് ഉച്ചരിക്കാന്‍ പോലും അറിയില്ല, പക്ഷേ അവര്‍ ഖത്തര്‍ എയര്‍വേയ്സ് ബഹിഷ്‌കരിക്കാന്‍ ആഗ്രഹിക്കുന്നു! അവരില്‍ 210,000 പേരുണ്ട്...!' എന്നാണ് "ബോയ്‌കോട്ട് ട്വീറ്റി"ലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടി ഒരു അക്കൗണ്ടില്‍നിന്നുള്ള പരിഹാസം.
'ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ബഹിഷ്‌ക്കരിക്കാന്‍ ഇന്ത്യയിലെ ഹിന്ദു വലതുപക്ഷ പ്രവണത! ഈ മതഭ്രാന്തന്മാര്‍ ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനുമുമ്പ്, ഫുട്‌ബോള്‍ എങ്ങനെ കളിക്കണമെന്ന് പഠിക്കേണ്ടതുണ്ട്' എന്നാണ് മറ്റൊരു പരിഹാസ ട്വീറ്റ്.
'ബി.ജെ.പിയിലെ മതഭ്രാന്തന്മാരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ എന്തിന് അന്താരാഷ്ട്ര സമൂഹത്തോട് മാപ്പ് പറയണം? മാപ്പ് പറയേണ്ടത് ബിജെപിയാണ്; ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയല്ല' എന്നാണ് നരേന്ദ്രമോഡിയെ ടാഗ് ചെയ്തുള്ള മറ്റൊരു ട്വീറ്റ്. ദിവസം തോറും വിദ്വേഷം തുപ്പുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് നിങ്ങളുടെ പാര്‍ട്ടി ആദ്യം വീട്ടിലിരിക്കുന്ന ഇന്ത്യക്കാരോട് മാപ്പ് പറയണമെന്നും ട്വീറ്റില്‍ സൂചിപ്പിക്കുന്നുണ്ട്.
Adjust Story Font
16