Quantcast

ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല; ഖത്തറിൽ യാത്രാ ഇളവ്

താമസക്കാരും സന്ദര്‍ശക വിസയില്‍ എത്തുന്നവരും അടക്കം ആര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    1 Sep 2022 5:09 PM GMT

ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല; ഖത്തറിൽ യാത്രാ ഇളവ്
X

ദോഹ: ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കി. താമസക്കാരും സന്ദര്‍ശക വിസയില്‍ എത്തുന്നവരും അടക്കം ആര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നുമുതല്‍ അടച്ചിട്ട കേന്ദ്രങ്ങളില്‍ മാസ്ക് നിര്‍ബന്ധമില്ല

കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് ഖത്തര്‍ യാത്രാ നയത്തില്‍ മാറ്റം വരുത്തിയത്. സെപ്തംബര്‍ നാലിന് വൈകുന്നേരം ആറ് മണിയോടെ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. ഖത്തറിലേക്ക് വരുന്ന സ്വദേശികളും താമസക്കാരും പതിവുപോലെ അംഗീകൃത ലാബിൽ നിന്നോ പിഎച്ച്സിസിയിൽ നിന്നോ 24 മണിക്കൂറിനുള്ളില്‍ റാപ്പിഡ് ആന്റിജൻ പരിശോധന നടത്തണം.

സന്ദർശകർ ഖത്തറിലേക്ക് വരാന്‍ 48 മണിക്കൂര്‍ മുമ്പുളള കോവിഡ് പിസിആർ പരിശോധന ഫലം അല്ലെങ്കില്‍ 24 മണിക്കൂര്‍ മുമ്പുളള റാപ്പിഡ് ആന്റിജൻ പരിശോധന ഫലം ഹാജരാക്കണം. നിലവില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് ഒരു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ആണ് ഉണ്ടായിരുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിരുന്ന റെഡ് ഹെല്‍ത്ത് രാജ്യങ്ങള്‍ എന്ന പട്ടികയും ഇനിയുണ്ടാവില്ല. കഴിഞ്ഞ ദിവസം മാസ്ക് ധരിക്കുന്നതിലും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. മാളുകൾ ഉൾപ്പെടെ അടച്ചിട്ട കേന്ദ്രങ്ങളില്‍ ഇന്നുമുതൽ മാസ്ക് ധരിക്കേണ്ടതില്ല.

TAGS :

Next Story