ജിസിസി രാജ്യങ്ങളുമായി ഖത്തറിന്റെ വ്യാപാരത്തില്‍ വന്‍ വര്‍ധന.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് 63 ശതമാനത്തിലേറെയാണ് വര്‍ധന രേഖപ്പെടുത്തിയത്
ദോഹ: ജിസിസി രാജ്യങ്ങളുമായി ഖത്തറിന്റെ വ്യാപാരത്തില്‍ വന്‍ വര്‍ധന. ഖത്തര്‍ ദേശീയ പ്ലാനിങ് കൗണ്‍സില്‍ പുറത്തുവിട്ട കണക്ക് പ്രകാരം അഞ്ച് ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ എട്ടുമാസത്തിനിടയ്ക്ക് 35.13 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ വ്യാപാരമാണ് നടന്നത്. മുന്‍ വര്‍ഷം ഇത് 21.458 ബില്യണ്‍ റിയാലായിരുന്നു. യുഎഇയുമായാണ് കൂടുതല്‍ വ്യാപാര ഇടപാടുകള്‍ നടന്നത്. 18.9 ബില്യണ്‍ റിയാല്‍. ഇതില്‍ 14.86 ബില്യണ്‍റിയാല്‍ കയറ്റുമതിയാണ്. പെട്രോളിയം ളല്‍പ്പന്നങ്ങളാണ് ഖത്തര്‍ പ്രധാനമായും യുഎഇയിലേക്ക് കയറ്റി അയച്ചത്.കുവൈത്തും ഒമാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഈ രാജ്യങ്ങളുമായെല്ലാമുള്ള വ്യാപാര ബന്ധത്തില്‍ കയറ്റുമതിയാണ് കൂടുതല്‍. അതേസമയം ജിസിസിക്ക് പുറത്ത് ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് വ്യാപാര ബന്ധത്തില്‍ മുന്നിലുള്ളത്.
Adjust Story Font
16