ഖത്തറിൽ വാഹന രജിസ്‌ട്രേഷനിൽ വൻ വർധനവ്; കഴിഞ്ഞ വർഷത്തേക്കാൾ 53 ശതമാനം വർധനവുണ്ടായി
ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയവരുടെ എണ്ണത്തിലും വർധവുണ്ടായിട്ടുണ്ട്
ഖത്തറിൽ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനിൽ വൻ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിലും വര്‍ധനവുണ്ടായിട്ടുണ്ട്. 6984 പുതിയ വാഹനങ്ങളാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 53 ശതമാനം വർധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ആകെ വാഹന രജിസ്ട്രേഷൻെറ 66.69 ശതമാനം സ്വകാര്യ വാഹനങ്ങളും 1624 പൊതുട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തത്.
സ്വകാര്യ മോട്ടോർ സൈക്കിൾ രജിസ്ട്രേഷനിലും ഓഗസ്റ്റില്‍ കാര്യമായ വർധനവുണ്ടായി. 412 മോട്ടോർ സൈക്കിളുകളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. വാഹനപ്പെരുക്കം പോലെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയവരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായതായി പി.എസ്.എ റിപ്പോർട്ടിൽ പറയുന്നു.
7791 പുതിയ ഡ്രൈവിങ് ലൈസൻസുകളാണ് അധികൃതർ അനുവദിച്ചത്. ഈ വർഷം ജൂലൈയെക്കാൾ 55.2 ശതമാനം കൂടുതലായി അനുവദിച്ചു. 5020 പേർക്കാണ് ജൂലൈയിൽ ലൈസൻസ് നൽകിയത്. 2020 ഓഗസ്റ്റ് മാസത്തേക്കാൾ 99.5 ശതമാനം പേർക്ക് കൂടുതലായി ലൈസൻസ് നൽകി. അതേമസയം, ഖത്തർ സെൻട്രൽ ബാങ്കിൻെറ കണക്കു പ്രകാരം വാഹന വായ്പയുടെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
Adjust Story Font
16