Quantcast

ഖത്തർ ലുലു ഹൈപ്പർമാർക്കറ്റിൽ 'ഇന്ത്യ ഉത്സവ്' ആഘോഷങ്ങൾക്ക് തുടക്കമായി

ബർവ സിറ്റി ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അബാസഡർ വിപുൽ മേള ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    18 Aug 2024 8:29 PM GMT

ഖത്തർ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യ ഉത്സവ് ആഘോഷങ്ങൾക്ക് തുടക്കമായി
X

ദോഹ: ഖത്തർ ലുലു ഹൈപ്പർമാർക്കറ്റിൽ 'ഇന്ത്യ ഉത്സവ്' ആഘോഷങ്ങൾക്ക് തുടക്കമായി. ബർവ സിറ്റി ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അബാസഡർ വിപുൽ മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങളും രുചിക്കൂട്ടുകളും

വസ്ത്ര ശേഖരങ്ങളുമെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയാണ് 'ഇന്ത്യ ഉത്സവ്' ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ഇന്ത്യൻ ഷോപ്പിങ് ഉത്സവ മേള ആഗസ്റ്റ് 20 വരെ തുടരും.

ഇന്ത്യയിൽ നിന്നും ഇറക്കു മതി ചെയ്തതും ഇന്ത്യൻ പാരമ്പര്യമുള്ളതുമായ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വലിയ ശേഖരമാണ് 'ഇന്ത്യ ഉത്സവിനെ വ്യത്യസ്തമാക്കുന്നത്. 'ഇന്ത്യൻ സിൽക് ആന്റ് എതിനിക് വെയർ ഫെസ്റ്റിലിൽ ഇന്ത്യൻ സാരികളുടെ വിപുലമായ ശേഖരമുണ്ട്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പ്രചാരണവും ജനകീയതയും നൽകുന്നതിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ പങ്കിനെ അംബാസഡർ അഭിനന്ദിച്ചു.

മേളയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി കഥക്, മണിപൂരി, ഒഡിഷി ഉൾപ്പെടെ പരമ്പരാഗത നൃത്തങ്ങളും അരങ്ങേറി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, കമ്യൂണിറ്റി നേതാക്കൾ, ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.ബി.പി.സി, ഐ.എസ്.സി, ഐ.ഡബ്ല്യൂ.എ തുടങ്ങിയ അപെക്‌സ് ബോഡികളുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.


TAGS :

Next Story