Quantcast

അഹ്ലൻ ഖത്തർ കാമ്പയിനുമായി ഇന്ത്യൻ കോഫീഹൌസ്; യാത്രക്കാർക്ക് സൌജന്യഭക്ഷണ കൂപ്പൺ

MediaOne Logo

Web Desk

  • Updated:

    2023-07-27 01:31:36.0

Published:

27 July 2023 1:20 AM GMT

Indian Coffee House
X

ഇന്ത്യന്‍ ഭക്ഷണ പ്രിയരെ സ്വാഗതം ചെയ്ത് ഖത്തറിലെയും ദുബൈയിലെയും ഇന്ത്യന്‍ കോഫീ ഹൌസ്. അഹ്ലന്‍ ഖത്തര്‍, അഹ്ലന്‍ ദുബൈ എന്ന കാമ്പയിന്‍ വഴി ഈ രാജ്യങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് സൌജന്യ ഭക്ഷണ കൂപ്പണ്‍ സ്വന്തമാക്കാം.

ദുബൈയിലോ ഖത്തറിലോ എത്തുന്ന 18 വയസ്സിനു മുകളില്‍ പ്രായമുള്ള സന്ദര്‍ശകരോ താമസക്കാരോ ആയ മുഴുവൻ യാത്രക്കാർക്കും ഈ കാമ്പയിനിൽ പങ്കെടുക്കാം. വെബ്സൈറ്റില്‍ (ahlan.indiancoffeehouseonline.com ) യാത്ര ചെയ്യുന്ന ആളുടെ മുഴുവൻ പേര്, ജനന തിയ്യതി, മൊബൈൽ നമ്പർ, ഇമെയിൽ, ടിക്കറ്റ്‌ പിഎൻആർ എന്നീ വിശദാംശങ്ങൾ നൽകണം.നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച് ഇരുപത്തിയഞ്ച് AED/QAR മൂല്യമുള്ള സൗജന്യ ഭക്ഷണ കൂപ്പണ്‍ ഇ മെയില്‍ വഴി നല്‍കും.

ഞായറാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഏത് ഭക്ഷണ സാധനം ഓർഡർ ചെയ്യുന്നതിനും ഈ വൗച്ചർ ഉപയോഗിക്കാം. വാരാന്ത്യങ്ങളിലെ കൂടിയ തിരക്ക് പരിഗണിച്ച്, വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ ഈ സൗജന്യം ലഭ്യമായിരിക്കുന്നതല്ല. , ഹോം ഡെലിവറികൾക്കോ ടേക്ക് എവേകൾക്കോ ഈ വൗച്ചർ ഉപയോഗിക്കാനാവില്ല. ഓഗസ്റ്റ് 31 വരെയാണ് കാലാവധി. ഇന്ത്യന്‍ കോഫീ ഹൌസ് മാനേജര്‍ അനീഷ്, ഓപറേഷന്‍ മാനേജര്‍ നാരായണന്‍, എക്സ്ക്യൂട്ടീവ് ഷെഫ് ഹുസൈന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

.

TAGS :

Next Story