Quantcast

വയനാടിനെ ചേർത്തു പിടിക്കാൻ ഖത്തറിലെ ഇന്ത്യൻ സമൂഹവും

ഇന്ത്യന്‍ എംബസി അപെക്സ് സംഘട‌നകളുടെ നേതൃത്വത്തില്‍ ധനസമാഹരണത്തിനായി കൂട്ടായ്മ രൂപീകരിച്ചു

MediaOne Logo

Web Desk

  • Published:

    5 Aug 2024 1:02 PM GMT

വയനാടിനെ ചേർത്തു പിടിക്കാൻ ഖത്തറിലെ ഇന്ത്യൻ സമൂഹവും
X

ദോഹ: വയനാടിനെ ചേർത്തു പിടിക്കാൻ ഖത്തറിലെ ഇന്ത്യൻ സമൂഹം. ദുരന്ത മേഖലയുടെ പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി പണം കണ്ടെത്താൻ കൂട്ടായ പരിശ്രമമാണ് നടത്തുന്നത്. ഇതിനായി കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അപെക്‌സ് സംഘടനകളുടെ നേതൃത്വത്തിൽ ഖത്തറിലെ മുഴുവൻ സംഘടനാ നേതാക്കളും യോഗം ചേർന്നു.

അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ധനസമാഹരണത്തിന് എംബസിയുടെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായവും അദ്ദേഹം ഉറപ്പുനൽകി. പ്രതിസന്ധി ഘട്ടങ്ങളിൽ ചേർത്തുപിടിക്കുന്നതാണ് ഇന്ത്യക്കാരുടെ പാരമ്പര്യമെന്ന് അദ്ദേഹം പറഞ്ഞു. 2018 ൽ പ്രളയകാലത്തും ഖത്തറിൽ ധനസമാഹരണം നടത്തിയിരുന്നു. സമാന രീതിയിൽ തന്നെ പണം സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിക്കും രൂപം നൽകി

ഖത്തറിലെ മുഴുവൻ ഇന്ത്യൻ സംഘടനാ പ്രതിനിധികളും ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളും ഉൾക്കൊള്ളുന്ന രീതിയിൽ വിപുലമായ കമ്മിറ്റിയാണ് ധനസമാഹരണത്തിന് മേൽ നോട്ടം നൽകുന്നത്. എല്ലാം നഷ്ടപ്പെട്ടവർക്ക് പ്രവാസ ലോകത്തിന്റെ കരുതലും കൈത്താങ്ങും ഉറപ്പാക്കുകയാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്.

TAGS :

Next Story