ഖത്തറിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ഊർജിത പരിശോധന
പ്രൊഫഷണൽ ലൈസൻസില്ലാത്ത രണ്ടു നഴ്‌സുമാരെ ജോലിക്ക് വെച്ച ക്ലിനിക്ക് താൽക്കാലികമായി അടച്ചിട്ടു
ദോഹ: ഖത്തറിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ഊർജിത പരിശോധനയുമായി പൊതുജനാരോഗ്യമന്ത്രാലയം. പ്രൊഫഷണൽ ലൈസൻസില്ലാതെ രണ്ടു നഴ്‌സുമാർ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇവരെ ജോലിക്ക് വെച്ച ക്ലിനിക്ക് താൽക്കാലികമായി അടച്ചിട്ടു. രാജ്യത്തെ ആരോഗ്യ നിയമങ്ങളുടെ ലംഘിച്ചതിനാലാണ് നടപടി. നിയമലംഘനം നടത്തിയ സ്ഥാപനത്തിനും നഴ്‌സുമാർക്കും എതിരെയും നിയമനടപടി സ്വീകരിക്കാൻ മന്ത്രാലയം നിർദ്ദേശം നൽകി.
ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ യോഗ്യതയും ലൈസൻസും സംബന്ധിച്ച് മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വ്യാജരേഖ ചമച്ച് പ്രഫഷണൽ ലൈസൻസുണ്ടാക്കി ജോലിക്ക് ശ്രമിച്ച 83 പേർക്കെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെയുള്ളവരെയാണ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കരിമ്പട്ടികയിൽപ്പെടുത്തിയത്.
Adjust Story Font
16