Quantcast

അന്താരാഷ്ട്ര തേന്‍, ഈത്തപ്പഴ പ്രദര്‍ശന മേള അടുത്ത മാസം

MediaOne Logo

Web Desk

  • Published:

    6 Jan 2024 7:33 AM

Honey
X

ഖത്തറിലെ സൂഖ് വാഖിഫില്‍ അന്താരാഷ്ട്ര തേന്‍, ഈത്തപ്പഴ മേള പ്രദര്‍ശന മേളയ്ക്ക് അടുത്ത മാസം തുടക്കം. ഫെബ്രുവരി 10 നാണ് തേന്‍ മേള തുടങ്ങുന്നത്.

ഫെബ്രുവരി 10ന് തുടങ്ങുന്ന തേന്‍മേള 15 വരെ തുടരും. ഈത്തപ്പഴ മേളയ്ക്ക് ഫെബ്രുവരി 25ന് തുടക്കമാകും. മാര്‍ച്ച് അഞ്ചിനാണ് അവസാനിക്കുക.

വ്യത്യസ്ത ഇനം തേനുകളും ഈത്തപ്പഴങ്ങളും പ്രദര്‍ശനത്തിനുണ്ടാകും. കഴിഞ്ഞ വര്‍ഷങ്ങളില്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള ഫാമുകളും കമ്പനികളുമാണ് പ്രദര്‍ശനത്തിനെത്തിയത്.

മേളകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 5000 ഖത്തര്‍ റിയാലാണ് സെക്യൂരിറ്റി തുക. വില്‍പ്പനക്കാര്‍ക്ക് 500 കിലോ തേനും ഒരു ടണ്‍ ഈത്തപ്പഴവും ഇറക്കുമതി ചെയ്യാം.

TAGS :

Next Story