അന്താരാഷ്ട്ര യുവജനദിനം; യൂത്ത് ഫോറം ഖത്തര്‍ യുവജന സെമിനാര്‍ സംഘടിപ്പിച്ചു
ഖത്തർ ചാരിറ്റി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജന പ്രതിനിധികൾ പങ്കെടുത്തു.
അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം ഖത്തര്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഖത്തർ ചാരിറ്റിക്ക് കീഴിലുള്ള ഇസ്ദിഹാർ ഇനീഷ്യറ്റിവുമായി സഹകരിച്ചായിരുന്നു പരിപാടി. ഇന്‍സ്പെയറിങ് യൂത്ത് ഫോര്‍ സസ്റ്റെയ്നബിള്‍ വേള്‍ഡ് എന്ന പേരില്‍ ഖത്തർ ചാരിറ്റി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജന പ്രതിനിധികൾ പങ്കെടുത്തു.
'പ്രൊമോട്ടിങ് ഗ്രീന്‍ സ്കില്‍സ് ' എന്ന വിഷയത്തിൽ ഖത്തർ വികസന ഫണ്ടിലെ സ്ട്രാറ്റജറ്റിക് പാർട്ട്ണർഷിപ് വകുപ്പ് മാനേജർ റൗദ അൽ നുഐമി സംവദിച്ചു. സുസ്ഥിര വികസനം ലക്ഷ്യം വെച്ച് ഖത്തർ വികസന ഫണ്ട് മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതികളുടെ മാതൃകകൾ സദസ്സുമായി പങ്കുവെച്ചു. ഗ്രീൻ എക്കോണമി : സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ ടെറ എനർജി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അൽഹാജ്വിഷയം അവതരിപ്പിച്ചു.
യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്‌ലം അബ്ദുറഹീം , അഹ്മദ് അന്‍വര്‍, അഹ്മദ് മുതഹര്‍, ഷഫീഖ് അലി എന്നിവര്‍ സംസാരിച്ചു.
Adjust Story Font
16