Quantcast

പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ പ്രസിഡന്റ് ഖത്തറിൽ

നാളെ വാതക കയറ്റുമതി രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടിയിലും ഇരുനേതാക്കളും പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    21 Feb 2022 4:38 PM GMT

പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ പ്രസിഡന്റ് ഖത്തറിൽ
X

പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ പ്രസിഡന്റ് ഖത്തറിൽ. ഖത്തർ അമീറുമായുള്ള ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പുവെച്ചു. മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയായി.

ദോഹ ഹമദ് വിമാനത്താവളത്തിലെത്തിയ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.ഇറാൻ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഇബ്രാഹിം റഈസിയുടെ ഗൾഫ് രാജ്യത്തേക്കുള്ള ആദ്യ സന്ദർശനം കൂടിയാണിത്.തുടർന്ന്, അമീരി ദിവാനിൽ പ്രത്യേക കൂടികാഴ്ച, ഇരു രാജ്യങ്ങൾ തമ്മിൽ വിവിധ മേഖലകളിലെ സഹകരണത്തിനും ധാരണയായി.നയതന്ത്ര പാസ്‌പോർട്ട് ഉള്ളവർക്ക് വിസയിൽ ഇളവ് നൽകൽ.

വിദേശകാരമന്ത്രാലയത്തിനു കീഴിലെ നയതന്ത്ര സ്ഥാപനങ്ങളിൽ പരിശീലനവും സഹകരണവും,ഖത്തർ മീഡിയ കോർപറേഷനും ഇറാൻ ബ്രോഡ്കാസ്റ്റിങ്ങും തമ്മിലെ റേഡിയോ-ടെലിവിഷൻ മേഖലകളിൽ സഹകരണം എന്നിവ ഉൾപ്പെടെ നിരവധി കരാറുകളിലാണ് ഒപ്പുവെച്ചത്. മന്ത്രിമാർ അടക്കമുള്ള ഉന്നതതല സംഘവും ഇറാൻ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.നാളെ വാതക കയറ്റുമതി രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടിയിലും ഇരുനേതാക്കളും പങ്കെടുക്കും.

TAGS :

Next Story