'സുഹൈൽ' അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് ഒരുങ്ങി കതാറ കൾച്ചറൽ വില്ലേജ്
പോളണ്ട്, ഓസ്ട്രിയ, പോർചുഗൽ, റഷ്യ തുടങ്ങിയ 21 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്
Katara International Falcons exhibition 2023
ദോഹ: 'സുഹൈൽ' അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് ഒരുങ്ങി കതാറ കൾച്ചറൽ വില്ലേജ്. സെപ്റ്റംബർ 10 മുതൽ 14 വരെയാണ് പ്രദർശനം നടക്കുന്നത്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഫാൽക്കൺ പ്രദർശനത്തിനാണ് ഖത്തർ വേദിയാകുന്നത്. പ്രദർശനത്തിന്റെ എട്ടാമത് പതിപ്പാണ് കതാറയിലെ കൂറ്റൻ വേദിയിൽ നടക്കുക. തയ്യാറെടുപ്പുകൾ സംഘാടക സമിതി വിലയിരുത്തി.
പോളണ്ട്, ഓസ്ട്രിയ, പോർചുഗൽ, റഷ്യ തുടങ്ങിയ അരങ്ങേറ്റക്കാർ ഉൾപ്പെടെ ഇത്തവണ 21 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഫാൽക്കൺ പക്ഷികളുടെ പ്രദർശനം, ലേലം എന്നിവയ്‌ക്കൊപ്പം വേട്ട ഉപകരണങ്ങൾ, കാമ്പിങ് ഉപകരണങ്ങൾ, വാഹനങ്ങൾ, ഫാൽക്കൺ പക്ഷികളെ വളർത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ എന്നിവ വിൽക്കുന്ന 300 കമ്പനികളും പ്രദർശനത്തിൽ ഭാഗമാവും.
ഫാൽക്കൺ പക്ഷികളുടെ പ്രദർശനവും ലേലവുമാണ് മേളയുടെ പ്രധാന ആകർഷണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച ബ്രീഡ് ഫാൽക്കൺ പക്ഷികളുമായി പ്രദർശകർ മേളയിലെത്തും. കോടിക്കണക്കിന് രൂപയുടെ ലേലമാണ് കഴിഞ്ഞ വർഷങ്ങളിൽ നടന്നത്. ഇത്തവണ സന്ദർശകരുടെ എണ്ണത്തിലും വൻ വർധന പ്രതീക്ഷിക്കുന്നുണ്ട്.
Adjust Story Font
16