Quantcast

കതാറ പായക്കപ്പൽ മേളയ്ക്ക് കതാറയിൽ തുടക്കം

ഗൾഫ് രാജ്യങ്ങളുടെ സമുദ്ര പൈതൃകങ്ങൾ പരിചയപ്പെടാനുള്ള അവസരമാണ് പായക്കപ്പൽ മേള

MediaOne Logo

Web Desk

  • Published:

    28 Nov 2024 3:08 PM GMT

കതാറ പായക്കപ്പൽ മേളയ്ക്ക് കതാറയിൽ  തുടക്കം
X

ദോഹ: കതാറ പായക്കപ്പൽ മേളയ്ക്ക് കതാറ കൾച്ചറൽ വില്ലേജിൽ തുടക്കം. ഗൾഫ് രാജ്യങ്ങളുടെ സമുദ്ര പൈതൃകങ്ങൾ പരിചയപ്പെടാനുള്ള അവസരമാണ് പായക്കപ്പൽ മേള. കടലും കടൽ യാത്രകളുമായി പുരാതനകാലം മുതലേ ഇഴപിരിഞ്ഞു കിടക്കുന്നതാണ് അറബികളുടെ ജീവിതം. പൂർവീകരുടെ ജീവതവും പൈതൃകവും പുതുതലമുറയെ ഓർമപ്പെടുത്താനുള്ള അവസരം എന്ന നിലയിൽ കൂടിയാണ് കതാറ പായക്കപ്പൽ മേള ഒരുക്കുന്നത്.

ഇത്തവണ ഇന്ത്യയടക്കം 11 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഖത്തറിന്റെ മാത്രമല്ല, മേഖലയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കടൽ പാട്ടുകളും സാംസ്‌കാരിക പരിപാടികളും കതാറയിൽ അരങ്ങേറും. മുത്തുകൾ ശേഖരിക്കുന്നതും ആഭരണങ്ങളുണ്ടാക്കുന്നതും വല നെയ്യുന്നതുമെല്ലാം പരിചയപ്പെടാനുള്ള അവസരവുണ്ട്. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മുതൽ രാത്രി 10 വരെ സന്ദർശകർക്ക് കാഴ്ചകൾ ആസ്വദിക്കാം. ഡിസംബർ ഏഴിനാണ് പായക്കപ്പൽ മേള സമാപിക്കുക.


TAGS :

Next Story