കേരള വുമൺസ് ഇനീഷിയേറ്റീവ് ഖത്തർ ഇന്ത്യൻ കൾചറൽ സെന്ററുമായി സഹകരിച്ച് മൈലാഞ്ചി രാവ് സംഘടിപ്പിച്ചു
പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്
ദോഹ: കേരള വുമൺസ് ഇനീഷിയേറ്റീവ് ഖത്തർ ഇന്ത്യൻ കൾചറൽ സെന്ററുമായി സഹകരിച്ച് മൈലാഞ്ചി രാവ് സംഘടിപ്പിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്.
പെരുന്നാളിന് മൊഞ്ചോടെ ഒരുങ്ങാനുള്ള അവസരമൊരുക്കിയാണ് ക്വിക് മൈലാഞ്ചി രാവൊരുക്കിയത്.ഐസിസി അശോക ഹാളിൽ നടന്ന പരിപാടിയിൽ കേരളത്തിന് പുറത്ത് നിന്നുള്ളവരടക്കം അഞ്ഞൂറോളം പേർ മൈലാഞ്ചിയിടാനെത്തി.
മുഗൾ രാജവംശത്തിന്റെ പ്രമേയത്തിൽ ഒരുക്കിയ മൈലാഞ്ചി രാവിൽ ഷാജഹാന്റെയും മുംതാസിന്റെയും വേഷമണിഞ്ഞവർ ആയിരുന്നു സന്ദർശകരുടെ പ്രധാന ആകർഷണം. ഹെന്ന ഡിസൈനിങ് മേഖലയിൽ പരിചയ സന്പന്നരായ വരുടെ സേവനവും ലഭ്യമാക്കിയിരുന്നു. രുചിയൂറും വിഭവങ്ങളുടെയും ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും ഏഴോളം സ്റ്റാളുകളിലും സന്ദർശക തിരക്കേറി.
Next Story
Adjust Story Font
16