Quantcast

ലോകകപ്പ് വളണ്ടിയർമാരെ കെ.എം.സി.സി ആദരിച്ചു

ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    2 Jan 2023 5:30 AM GMT

ലോകകപ്പ് വളണ്ടിയർമാരെ കെ.എം.സി.സി ആദരിച്ചു
X

ലോകകപ്പ് ഫുട്‌ബോൾ വളണ്ടിയർമാരായി പ്രവർത്തിച്ച പ്രവർത്തകരെ കെ.എം.സി.സി ആദരിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. വനിതകളടക്കം അഞ്ഞൂറോളം കെ.എം.സി.സി പ്രവർത്തകരാണ് ഖത്തർ ലോകകപ്പിന്റെ വളണ്ടിയർമാരായി പ്രവർത്തിച്ചത്.

ഇവരെ ആദരിക്കുന്നതായി സല്യൂട്ട് ഖത്തർ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. ഫിഫ വളണ്ടിയർ സ്ട്രാറ്റജി മാനേജർ നാസർ അൽ മുഗൈ സിബ്, മാർക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷൻ ഡയരക്ടർ ആയിഷ മസൂദ്, ഖത്തറിലെ 8 സ്റ്റേഡിയങ്ങൾക്ക് ഇരിപ്പിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിയ കോസ്റ്റൽ ഗ്രൂപ്പിന്റെ ഉടമ നിഷാദ് അസീം, ഐ.സി.ബി.എഫ് ആക്റ്റിങ പ്രസിഡണ്ട് വിനോദ് വി നായർ തുടങ്ങിയവർ അതിഥികളായിരുന്നു.

ഇരുപതിനായിരത്തോളം ഫിഫ വളണ്ടിയർമാരിൽ അയ്യായിരത്തോളം പേർ ഇന്ത്യക്കാർ ആയതിൽ അഭിമാനിക്കുന്നതായി ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ അഭിപ്രായപ്പെട്ടു. കെ.എം.സി.സി പ്രസിഡണ്ട് എസ്.എ.എം ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് നരിക്കുനി എന്നിവർ സംസാരിച്ചു.

TAGS :

Next Story