Quantcast

കെഎംസിസി പ്രിവിലേജ് കാര്‍ഡ്; പ്രത്യേക ആനുകൂല്യങ്ങളുമായി ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍

ഇന്‍വെസ്റ്റിഗേഷന്‍, ഇന്‍ജെക്ഷന്‍, പ്രൊസീജിയേഴ്സ് എന്നിവയ്ക്ക് 30 ശതമാനം ഫീസിളവും ലഭിക്കും

MediaOne Logo

Web Desk

  • Published:

    14 Oct 2022 6:53 PM GMT

കെഎംസിസി പ്രിവിലേജ് കാര്‍ഡ്; പ്രത്യേക ആനുകൂല്യങ്ങളുമായി ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍
X

ദോഹ: കെഎംസിസി അംഗങ്ങള്‍ക്ക് പ്രത്യേക ചികിത്സാ ആനുകൂല്യങ്ങള്‍ ഒരുക്കി ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍. കെഎംസിസി പ്രിവിലേജ് കാര്‍ഡ് ഉടമകള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന് 30ഖത്തര്‍ റിയാല്‍ ഫീസ് മതി. ഒപ്പം ഇന്‍വെസ്റ്റിഗേഷന്‍, ഇന്‍ജെക്ഷന്‍, പ്രൊസീജിയേഴ്സ് എന്നിവയ്ക്ക് 30 ശതമാനം ഫീസിളവും ലഭിക്കും.

ഡെന്റല്‍, പീഡിയാട്രിക്, ഗൈനക്ക്, ഡെര്‍മ വിഭാഗങ്ങളില്‍ ഫീസിളവോടെ മാസത്തില്‍ രണ്ട് തവണ ഡോക്ടറെ കാണാം. ദന്തരോഗം, ചര്‍മ രോഗം എന്നിവയുടെ ചികിത്സയ്ക്ക് 25 ശതമാനം ഇളവും ലഭിക്കും.

TAGS :

Next Story