Quantcast

കെ.എം.സി.സി ഖത്തർ സ്റ്റേറ്റ് വിമൻസ് വിങ് വനിതകൾക്കായി പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു

'ഹെർ ഇംമ്പാക്ട്' എന്ന പേരിൽ മെയ് 31 ന് നടക്കുന്ന പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യും

MediaOne Logo

Web Desk

  • Published:

    30 May 2024 7:17 PM GMT

കെ.എം.സി.സി ഖത്തർ സ്റ്റേറ്റ് വിമൻസ് വിങ് വനിതകൾക്കായി പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു
X

ദോഹ: ഖത്തറിലെ കെ.എം.സി.സിയുടെ വനിതാവിഭാഗമായ കെ.എം.സി.സി ഖത്തർ സ്റ്റേറ്റ് വിമൻസ് വിങ് വനിതകൾക്കായി 'ഹെർ ഇംമ്പാക്ട്' എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. മെയ് 31 ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള നിർവഹിക്കും.

ഹെർഇംമ്പാക്ട് സീസൺ വണ്ണിനോടനുബന്ധിച്ച് റയ്യാൻ പ്രൈവറ്റ് സ്‌കുളിൽ വൈകുന്നേരം നാലു മണി മുതൽ നൂറിലധികം പേർ പങ്കെടുക്കുന്ന മാസ് മെഹന്തി മത്സരം നടക്കും. വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ മുടങ്ങിയ വനിതകൾക്ക് തുടർ പഠന സാദ്ധ്യതകളെ കുറിച്ച് നിർദേശങ്ങൾ നൽകാനും കരിയർ മെച്ചപ്പെടുത്തുവാനുള്ള പരിശീലനം, സോഷ്യൽ മെന്റൽ കൗൺസിലിംഗ് സപ്പോർട്ട് തുടങ്ങിയവ നൽകുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ കാമ്പയിൻ പ്രസന്റേഷൻ അവതരിപ്പിക്കും.

ഖത്തറിലെ പ്രമുഖ ഗായകരുടെ സംഗീത പരിപാടി 'മ്യൂസിക്കൽ ട്രീറ്റും' അരങ്ങേറും. ഫോട്ടോഗ്രഫി, കലിഗ്രഫി, പ്രബന്ധ രചന, പെയിന്റിംഗ് തുടങ്ങിയ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. വൈകുന്നേരം ഏഴു മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് മുഖ്യ പ്രഭാഷണം നടത്തും. വനിതാ വിങ് പ്രസിഡണ്ട് സമീറ നാസർ അധ്യക്ഷത വഹിക്കും.

കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രെട്ടറി സലിം നാലകത്ത്, ട്രഷറർ പി.എസ്.എം ഹുസ്സൈൻ, ഉപദേശകസമിതി ചെയർമാൻ എം.പി ഷാഫി ഹാജി ,വടകര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫർ, മറ്റ് കെ.എം.സി.സി ഭാരവാഹികൾ, സാമൂഹ്യ സാസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. വനിതാ വിഭാഗം ഭാരവാഹികളും ഉപദേശകസമിതി അംഗങ്ങളും പരിപാടിക്ക് നേത്യത്വം നൽകും.

TAGS :

Next Story