കെ മുഹമ്മദ് ഈസയുടെ ഓർമക്കായി കെഎംസിസി സ്മാരകം നിർമിക്കുന്നു
പെരിന്തൽമണ്ണ സിഎച്ച് സെന്ററിന് സ്ഥിര വരുമാനം ലഭ്യമാകുന്ന വിധമുള്ള ജീവകാരുണ്യ പദ്ധതിയാണ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി തയ്യാറാക്കുന്നത്

ദോഹ: അന്തരിച്ച കെഎംസിസി നേതാവും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും കലാ -കായിക മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ഈസയുടെ ഓർമക്കായി സ്മാരകം നിർമിക്കാൻ കെഎംസിസി മലപ്പുറം ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. അദ്ദേഹം ട്രഷററായി പ്രവർത്തിച്ചിരുന്ന പെരിന്തൽമണ്ണ സിഎച്ച് സെന്ററിന് സ്ഥിര വരുമാനം ലഭ്യമാകുന്ന വിധമുള്ള ജീവകാരുണ്യ പദ്ധതിയാണ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി തയ്യാറാക്കുന്നത്.
കൗൺസിൽ യോഗം മുസ്‌ലിംലീഗ് ദേശിയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും പ്രിയപ്പെട്ട കെ മുഹമ്മദ് ഈസയുടെ ഓർമക്കായി സ്മാരകം ഉയരുന്നത് അദ്ദേഹത്തിന്റെ മഹത്തായ സേവനങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.
ദുബൈ കെഎംസിസി പ്രസിഡണ്ട് ഡോ. അൻവർ അമീൻ, തിരൂർ മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ, കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നലകത്ത്, സിവി ഖാലിദ്, അബ്ദുൽ അക്ബർ വേങ്ങശ്ശേരി, റഫീഖ് പള്ളിയാളി, ഇസ്മായിൽ ഹുദവി, അബ്ദുൽ മജീദ് പുറത്തൂർ, മുഹമ്മദ് ലയിസ് കുനിയിൽ എന്നിവർ സംസാരിച്ചു.
സ്മാരക നിർമാണ കമ്മിറ്റി ഭാരവാഹികൾ :
രക്ഷാധികാരികൾ: എംപി ഷാഫി ഹാജി, എസ്എഎം ബഷീർ, വി ഇസ്മായിൽ ഹാജി, പിഎസ്എം ഹുസൈൻ, കെബികെ മുഹമ്മദ്, പിപി അബ്ദുറഷീദ്, ഹമദ് മൂസ തിരൂർ.
ചെയർമാൻ: ഡോ. അബ്ദുൽ സമദ്.
വൈസ് ചെയർമാൻ: സലിം നാലകത്ത്, അബ്ദുൽ നാസർ നാച്ചി, സിവി ഖാലിദ്, പികെ അബ്ദുറഹീം, സിദ്ദീഖ് വാഴക്കാട്, അലി മൊറയൂർ, ജാഫർ സാദിഖ് പാലക്കാട്.
ജനറൽ കൺവീനർ: സവാദ് വെളിയംകോട്.
കൺവീനർമാർ: മെഹബൂബ് നാലകത്ത്, ജബ്ബാർ പാലക്കൽ, ഇസ്മായിൽ ഹുദവി, ശരീഫ് വളാഞ്ചേരി, മുഹമ്മദ് ലയിസ് കുനിയിൽ, മജീദ് പുറത്തൂർ, മുനീർ പടർക്കടവ്, ഷംസീർ മാനു, ഫൈറൂസ് മേലാറ്റൂർ, ബഷീർ ഫൈസി.
ഫൈനാൻസ് കോഓർഡിനേറ്റർ: അക്ബർ വേങ്ങശ്ശേരി, റഫീഖ് പള്ളിയാളി.
Adjust Story Font
16