Quantcast

'മെജസ്റ്റിക് മലപ്പുറം'; ഖത്തറിലെ മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ ലോഞ്ചിംഗ് പരിപാടികൾക്ക് തുടക്കം

ബഹുസ്വരതയുടെ സന്ദേശമുയർത്തിയാണ് മെജസ്റ്റിക് മലപ്പുറത്തിന്റെ ലോഞ്ചിംഗ് പരിപാടികൾക്ക് തുടക്കമായത്

MediaOne Logo

Web Desk

  • Published:

    31 May 2024 4:54 PM GMT

മെജസ്റ്റിക് മലപ്പുറം; ഖത്തറിലെ മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ ലോഞ്ചിംഗ് പരിപാടികൾക്ക് തുടക്കം
X

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മയായ മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ ലോഞ്ചിംഗ് പരിപാടികൾക്ക് സാംസ്‌കാരിക സമ്മേളനത്തോടെ തുടക്കമായി. എം സ്വരാജ്, കെ.എൻ.എ ഖാദർ, ആലംങ്കോട് ലീലാകൃഷ്ണൻ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുത്തു. ബഹുസ്വരതയുടെ സന്ദേശമുയർത്തിയാണ് മെജസ്റ്റിക് മലപ്പുറത്തിന്റെ ലോഞ്ചിംഗ് പരിപാടികൾക്ക് തുടക്കമായത്.

'മലപ്പുറം ജില്ലാ വികസനം: വർത്തമാനം, ഭാവി', 'മലപ്പുറം: സാംസ്‌കാരിക സമ്പന്നത, പാരമ്പര്യം', 'സ്വാതന്ത്ര്യ സമരത്തിലെ മലപ്പുറം ഗാഥകൾ', 'കേരളീയ ബഹുസ്വരത- മലപ്പുറത്തിന്റെ മുദ്രകൾ' തുടങ്ങിയ വിഷയങ്ങളിലൂന്നിയ സാംസ്‌കാരിക സമ്മേളനം ദോഹയിലെ സാംസ്‌കാരിക സമൂഹത്തിന് പുതിയ അനുഭവമായി. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു . മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. ഐ.എസ്.സി പ്രസിഡന്റ് ഇ പി അബ്ദുറഹിമാൻ , മെജസ്റ്റിക് മലപ്പുറം ചെയർമാൻ അഷറഫ് ചിറക്കൽ , സംഘാടക സമിതി ചെയർമാൻ ഹൈദർ ചുങ്കത്തറ തുടങ്ങിയവർ സംസാരിച്ചു. സംസ്‌കൃതി പ്രസിഡന്റ് അഹ്‌മദ് കുട്ടി , ഇൻകാസ് വൈസ് ചെയർമാൻ കെ കെ ഉസ്മാൻ, പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം പ്രസിഡന്റ് ആർ . ചന്ദ്രമോഹൻ , നോർക്ക ഡയറക്ടർ ഇ എം സുധീർ എന്നിവരടക്കം സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ലോഞ്ചിംഗ് പരിപാടികളുടെ രണ്ടാം ദിനമായ വെള്ളിയാഴ്ച നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ സംഘടനയുടെ പ്രഖ്യാപനം നിർവഹിക്കും. ഗായിക സിതാര കൃഷ്ണകുമാർ നയിക്കുന്ന പ്രോജക്ട് മലബാറിക്കസ് ബാൻഡിന്റെ കലാസന്ധ്യ അരങ്ങേറും. ദോഹയിലെ കലാപ്രതിഭകൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും ഔദ്യോഗിക പരിപാടികളുടെ ഭാഗമായി നടക്കും. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ ക്ഷേമം ഉറപ്പിക്കുന്നതിന് രൂപവത്കരിച്ച സംഘടനയിൽ നിലവിൽ ആയിരത്തിലധികം പോരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

TAGS :

Next Story