ഖത്തറിൽ ലയണൽ മെസി താമസിച്ച റൂം മ്യൂസിയമാക്കി മാറ്റുന്നു
ലോകകപ്പ് സമയത്ത് ഖത്തര്‍ യൂണിവേഴ്സിറ്റിയായിരുന്നു അര്‍ജന്റീന ടീമിന്റെ ബേസ് ക്യാമ്പ്
ദോഹ: ഖത്തറില്‍ ലയണല്‍ മെസി താമസിച്ച റൂം മ്യൂസിയമാക്കി മാറ്റുന്നു. ഖത്തര്‍ യൂണിവേഴ്സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് സമയത്ത് ഖത്തര്‍ യൂണിവേഴ്സിറ്റിയായിരുന്നു അര്‍ജന്റീന ടീമിന്റെ ബേസ് ക്യാമ്പ്.
ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലില്‍ ആണ് ഇതിഹാസ താരം ലയണല്‍ മെസിക്കും അര്‍ജന്റീന ടീമിനും താമസം ഒരുക്കിയിരുന്നത്. ഇതില്‍ മെസി താമസിച്ച ബി 201 എന്ന റൂമാണ് മിനി മ്യൂസിയമായി മാറുന്നത്. അര്‍ജന്റീന ടീമിന്, വീടിന് സമാനമായ അന്തരീക്ഷം ഒരുക്കിയാണ് യൂണിവേഴ്സിറ്റിയും സംഘാടകരും സ്വാഗതം ചെയ്തിരുന്നത്.
താരങ്ങളുടെ ചിത്രങ്ങള്‍ പതിച്ചും ചുമരുകളിലും വാതിലുകളിലും അര്‍ജന്റീന ജേഴ്സിയും പതാകയും വരച്ച് വെച്ച് ആകെ അര്‍ജന്റീന മയമായിരുന്നു താമസകേന്ദ്രം. സ്പാനിഷില്‍ സ്വാഗതമോതുന്ന ബോര്‍ഡുകളും ഇവിടെ ഒരുക്കിയിരുന്നു. താമസ സ്ഥലത്തിന് തൊട്ടടുത്ത് തന്നെയയാണ് ടീമിന് പരിശീലന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നത്.
Adjust Story Font
16