ദ്രവീകൃത വാതക ഉല്‍പ്പാദനം; ഖത്തറുമായി കൈകോര്‍ക്കാന്‍ മത്സരിച്ച് ബഹുരാഷ്ട്ര കമ്പനികള്‍
വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ എക്‌സോണ്‍ മൊബൈല്‍സിന്റെ ഓഹരിമൂല്യം കുതിച്ചുയര്‍ന്നിരുന്നു
ദ്രവീകൃത വാതക ഉല്‍പ്പാദന മേഖലയില്‍ ഖത്തര്‍ എനര്‍ജിയുടെ പുതിയ പദ്ധതികളില്‍ കൈകോര്‍ക്കാന്‍ ബഹുരാഷ്ട്ര കമ്പനികളുടെ മത്സരം. 2027 ഓടെ ഉത്പാദനം കുത്തനെ ഉയര്‍ത്തുന്നതിന്റെ ഭാഗമായി വന്‍ പദ്ധതികളാണ് ഖത്തര്‍ എനര്‍ജി നടപ്പാക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ദ്രവീകൃത വാതക ഉല്‍പ്പാദനം കൂട്ടുന്നതിന്റെ ഭാഗമായി നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ്, നോര്‍ത്ത് ഫീല്‍ഡ് സൗത്ത് പദ്ധതികള്‍ വികസിപ്പിക്കാന്‍ ഖത്തര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. നേരത്തെ തന്നെ ഖത്തര്‍ എനര്‍ജിയുടെ പ്രൊജക്ടുകളില്‍ ഷെയറുള്ള കമ്പനികളാണ് പുതിയ പ്രൊജക്ടിലും ഖറത്തര്‍ എനര്‍ജിയുമായി സഹകരിക്കാന്‍ മത്സരിക്കുന്നത്. എക്‌സോണ്‍ മൊബൈല്‍സ് കോര്‍പ്പറേഷന്‍, ടോട്ടല്‍ എനര്‍ജീസ്, കൊണോകോഫിലിപ്‌സ് കമ്പനികളാണ് മുന്‍നിരയിലുള്ളത്. ഷെല്‍ ഉള്‍പ്പെടെയുള്ള കമ്പനികളും ലേലത്തിനുണ്ട്.
ഇക്കാര്യത്തില്‍ ഞായറാഴ്ചയോടെ ഖത്തര്‍ എനര്‍ജി പങ്കാളികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ എക്‌സോണ്‍ മൊബൈല്‍സിന്റെ ഓഹരിമൂല്യം കുതിച്ചുയര്‍ന്നിരുന്നു.
30 ബില്യണ്‍ ഡോളറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 14 വാതക സംസ്‌കരണ യൂണിറ്റുകളാണ് ഖത്തര്‍ എനര്‍ജിക്കുള്ളത്. പുതിയ പദ്ധതിയില്‍ 8 ദശലക്ഷം ടണ്‍ ശേഷിയുള്ള 4 യൂണിറ്റുകള്‍ കൂടി വരും. ഇതോടെ 2027 ല്‍ 130 ദശലക്ഷം ടണ്‍ വാര്‍ഷിക ഉല്‍പ്പാദനമെന്ന ലക്ഷ്യത്തിലേക്ക് എത്താനാകുമെന്നാണ് വിലയിരുത്തല്‍.
Adjust Story Font
16