ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യയെ എഴുതിത്തള്ളാനാവില്ലെന്ന് ടൂര്‍ണമെന്റ് ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി
''സമീപ കാലത്ത് മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഖത്തറിനെ സമനിലയില്‍ തളച്ച മത്സരം നേരില്‍ കണ്ടിരുന്നു''
ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യയെ എഴുതിത്തള്ളാനാവില്ലെന്ന് ടൂര്‍ണമെന്റ് ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി സി.ഇ.ഒ ശൈഖ് ജാസിം അബ്ദുല്‍ അസീസ് അല്‍ ജാസിം. സമീപ കാലത്ത് ഇന്ത്യയുടെ കളിയില്‍ വലിയ പുരോഗതിയുണ്ട്. ഖത്തറിലെ ഗാലറികളില്‍ കിട്ടുന്ന പിന്തുണ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യന്‍ കപ്പില്‍ ശക്തരായ ആസ്ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. റാങ്കിങ്ങും കടലാസിലെ കണക്കുംവെച്ച് ഇന്ത്യയെ എഴുതിത്തള്ളേണ്ടെന്നാണ് ഏഷ്യന്‍ കപ്പ് ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി സി.ഇ.ഒയായ ശൈഖ് ജാസിം അബ്ദുല്‍ അസീസ് അല്‍ ജാസിം പറയുന്നത്.
സമീപ കാലത്ത് മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഖത്തറിനെ സമനിലയില്‍ തളച്ച മത്സരം നേരില്‍ കണ്ടിരുന്നു. ഇതോടൊപ്പം ആദ്യഘട്ട ടിക്കറ്റ് വില്‍പ്പനയില്‍ തന്നെ ധാരാളം ഇന്ത്യക്കാര്‍ ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഗാലറികളില്‍ ഇവരുടെ സാന്നിധ്യം ടീമിന് വീര്യം പകരും. ലോകകപ്പില്‍ ഇന്ത്യയില്ലാതിരുന്നിട്ടും ഇന്ത്യന്‍ ആരാധകരുടെ ഫുട്ബോള്‍ ആവേശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യ കളിക്കുന്നത് ടിക്കറ്റ് സ്വന്തമാക്കാനുള്ള ആവേശം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16