ലൂയി ഗാർഷ്യ ഖത്തറിന്റെ പുതിയ പരിശീലകൻ
കഴിഞ്ഞ ഏഷ്യൻ കപ്പിന് തൊട്ടു മുമ്പായാണ് മാർക്വേസ് ലോപസിന്റെ അസിസ്റ്റന്റായി ഖത്തർ ദേശീയ ടീമിന്റെ ഭാഗമായത്
ദോഹ: ഖത്തർ ദേശീയ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി സ്പാനിഷുകാരൻ ലൂയി ഗാർഷ്യയെ നിയമിച്ചു. ഏഷ്യൻ കപ്പ് ഫുട്ബാൾ കിരീടം നേടിക്കൊടുത്ത മാർക്വേസ് ലോപസിനെ ഒഴിവാക്കിയാണ് സഹപരിശീലകനായിരുന്ന ലൂയി ഗാർഷ്യയെ പുതിയ കോച്ചായി പ്രഖ്യാപിച്ചത്.
റയൽ മഡ്രിഡ് യൂത്ത് ടീമിലുടെ ഫുട്ബാൾ കരിയർ തുടങ്ങിയ ഗാർഷ്യ, ദീർഘകാലം എസ്പാന്യോൾ താരവും ശേഷം പരിശീലകനുമായിരുന്നു. സ്പാനിഷ് ദേശീയ ടീമിനു വേണ്ടിയും രണ്ടു വർഷത്തോളം പന്തു തട്ടി. കഴിഞ്ഞ ഏഷ്യൻ കപ്പിന് തൊട്ടു മുമ്പായാണ് മാർക്വേസ് ലോപസിന്റെ അസിസ്റ്റന്റായി ഖത്തർ ദേശീയ ടീമിന്റെ ഭാഗമായത്. ഒരു വർഷത്തിനിപ്പും ടീമിന്റെ ഹെഡ് കോച്ച് പദവിയിലേക്കും അദ്ദേഹമെത്തി.
ഡിസംബർ 21ന് കുവൈത്തിൽ കിക്കോഫ് കുറിക്കുന്ന ഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പായിരിക്കും ഗാർഷ്യയുടെ ആദ്യ അന്താരാഷ്ട്ര ദൗത്യം. യു.എ.ഇ, കുവൈത്ത്, ഒമാൻ എന്നിരടങ്ങിയ ഗ്രൂപ്പ് 'എ'യിലാണ് ഖത്തർ മത്സരിക്കുന്നത്. . ഇറാഖാണ് നിലവിലെ ജേതാക്കൾ. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കനത്ത തോൽവികൾ വഴങ്ങിയ ഖത്തറിന് മുന്നോട്ടുള്ള യാത്രയും വെല്ലുവിളിയിലാണ്.
Adjust Story Font
16