Quantcast

'സ്‌നേഹവും ജീവിതവും'; മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ച് കുവാഖ്

കുവാഖ് എക്‌സിക്യൂട്ടീവ് അംഗം അഡ്വ: മഹേഷ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്.

MediaOne Logo

Web Desk

  • Published:

    9 Sept 2024 1:27 PM

സ്‌നേഹവും ജീവിതവും; മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ച് കുവാഖ്
X

ദോഹ: ' സ്‌നേഹവും ജീവിതവും ' എന്ന വിഷയത്തെ ആസ്പദമാക്കി കുവാഖിന്റെ നേതൃത്വത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. കുവാഖ് എക്‌സിക്യൂട്ടീവ് അംഗം അഡ്വ: മഹേഷ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, സ്‌നേഹം മനുഷ്യനെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. ഐ.സി.സി മുംബൈ ഹാളിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്വാഗതവും സെക്രട്ടറി സൂരജ് രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. സംഘടനയുടെ സ്‌നേഹോപഹാരം പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബുവും മറ്റ് ഭാരവാഹികളും ചേർന്ന് പ്രഭാഷകന് കൈമാറി.

TAGS :

Next Story