ലോകകപ്പ്; ടീമുകൾക്കായുള്ള ലക്ഷ്വറി ബസുകൾ ഖത്തറിലെത്തി
മലയാളി കമ്പനിയായ എംബിഎം ട്രാൻസ്പോർട്ടേഷനാണ് ടീമുകള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്
ദോഹ: ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ടീമുകളുടെ യാത്രക്ക് ഉപയോഗിക്കുന്ന ലക്ഷ്വറി ബസുകള്‍ ഖത്തറിലെത്തി. വോള്‍വോയുടെ ഏറ്റവും പുതിയ മോഡലായ മാര്‍ക്കോപോളോ പാരഡിസോ ബസാണ് ടീമുകള്‍ക്കായി ഉപയോഗിക്കുന്നത്. മലയാളി കമ്പനിയായ എംബിഎം ട്രാൻസ്പോർട്ടേഷനാണ് ടീമുകള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്
കളിക്കാര്‍ക്ക് ബേസ് ക്യാമ്പുകളില്‍ നിന്നും സ്റ്റേഡിയങ്ങളിലേക്കും ട്രെയിനിങ് പിച്ചുകളിലേക്കും സഞ്ചരിക്കാനുള്ള വാഹനമാണിത്. ഏറ്റവും സുഖകരമായ യാത്രയ്ക്കൊപ്പം സുരക്ഷയും നിര്‍മാതാക്കള്‍ ഉറപ്പു നല്‍കുന്നു. ബസിന് അകത്ത് തന്നെ റിഫ്രഷിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട്. ബ്രസീലില്‍ നിര്‍മിച്ച വോള്‍വോ മാര്‍ക്കോ പോളോ പാരഡിസോ G8 വാഹനമാണിത്. വോള്‍വോയുടെ ഈ ലക്ഷ്വറി ബസ് ഖത്തറില്‍ തന്നെ ആദ്യമായാണ് നിരത്തിലിറക്കുന്നത്.
വോള്‍വോയുടെ മറ്റൊരു സൂപ്പര്‍ ലക്ഷ്വറി ബസ് കൂടി ലോകകപ്പിന്റെ യാത്രാ ആവശ്യങ്ങള്‍ക്കായി എംബിഎം ഖത്തറിലെത്തിച്ചിട്ടുണ്ട്.മാര്‍ക്കോപോളോ പ്രതിനിധി മിഷേല്‍ മെന്‍സ് വാഹനത്തിന്റെ താക്കോല്‍ എംബിഎം ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് അല്‍ മിസ്നദിന് കൈമാറി. സ്വീഡിഷ് അംബാസഡര്‍ ഗൌതം ഭട്ടാചാര്യ, ഡൊമാസ്കോ സെയില്‍ മേധാവി മുഹമ്മദ് മജീദ്, എംബിഎം സിഇഒ സെയ്ദ് മുഹമ്മദ് നസീര്‍ ,ഫിഫ എംബിഎം പ്രൊജക്ട് ഡയറക്ടര്‍ ഖദീജ, ഓഫീസ് ഡയറക്ടര്‍ കരോലിന അന്‍സില്‍ മീരാന്‍ ,നിസാം സഈദ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
Adjust Story Font
16