ഖത്തർ ദേശീയ കായികദിനം വ്യത്യസ്തമായി ആഘോഷിച്ച് മലർവാടി ബാലസംഘം
ഗാനിം അൽ മുഫ്തയെ ചേർത്തു പിടിച്ച് ഖത്തറിന്റെ മാതൃക പിന്തുടർന്നാണ് മലർവാടി ബാലസംഘം ദേശീയ കായികദിനം ആഘോഷിച്ചത്.
ദോഹ:ഖത്തർ ദേശീയ കായികദിനം വ്യത്യസ്തമായി ആഘോഷിച്ച് മലർവാടി ബാലസംഘം. ഭിന്നശേഷിക്കാർക്ക് ഒപ്പമാണ് മലർവാടി കുട്ടികള്‍ കായികദിനം ആഘോഷിച്ചത്. ഭിന്നശേഷിക്കാരനായ ഗാനിം അൽ മുഫ്തയെ ചേർത്തു പിടിച്ച് ലോകകപ്പ് നടത്തിയ ഖത്തറിന്റെ മാതൃക പിന്തുടർന്നാണ് മലർവാടി ബാലസംഘം റയ്യാൻ സോൺ ഖത്തർ ദേശീയ കായികദിനം ആഘോഷിച്ചത്.
ഭിന്നശേഷിക്കാരായ വിവിധ നാട്ടുകാരും, വ്യത്യസ്ത പ്രായക്കാരും പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തി. ദോഹയിലെ ലോയിഡൻസ് അക്കാദമി കാമ്പസിൽ പരിപാടി ആസ്വദിക്കാനും, മക്കളെ പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കളും എത്തിയിരുന്നു. ഫാൻസി ഡ്രസ്സ്, കളറിങ്, ക്വിസ്, വീൽചെയർ റേസ്, ഷൂട്ടൗട്ട്, ത്രോബോൾ തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറി.
ഭിന്നശേഷിക്കാർക്കുള്ള മത്സരങ്ങൾക്ക് സമാന്തരമായി സിബിളിങ്‌സിനുള്ള മത്സരരങ്ങളും വിവിധ വേദികളിയാളി നടന്നു. സമാപന ചടങ്ങില്‍ സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി റയ്യാൻ സോൺ പ്രെസിഡന്റ് മുഹമ്മദ് അലി ശാന്തപുരം , ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോക്ടർ സലിൽ ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു..
Adjust Story Font
16