ഖത്തറിൽ മലയാളി ബാലികയുടെ മരണം; കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും
മലയാളിയടക്കം മൂന്ന് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി സൂചന
ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മലയാളി ബാലികയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോയുടെ മകൾ മിൻസയാണ് ദാരുണമായി മരണമടഞ്ഞത്. അൽവക്രയിലെ സ്പ്രിങ് ഫീൽഡ് ഇന്റർനാഷണൽ സ്‌കൂളിലെ കെ.ജി വൺ വിദ്യാർഥിയായിരുന്നു നാലുവയസുകാരിയായ മിൻസ. കുട്ടി ബസിലിരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ മറ്റു കുട്ടികളെ സ്‌കൂളിൽ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്യുകയായിരുന്നു.
ഉച്ചയ്ക്ക് കുട്ടികളെ വീട്ടിൽ എത്തിക്കാൻ ബസ് എടുത്തപ്പോഴാണ് മിൻസയെ ബസിനുള്ളിൽ അബോധാവസ്ഥയിൽ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അൽവക്ര പൊലീസ് കേസെടുത്തിട്ടുണ്ട്.
Adjust Story Font
16