ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു
ഖത്തറില്‍ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമായിരുന്നു ജുബേഷ് കഴിഞ്ഞിരുന്നത്
ജുബേഷ്
ദോഹ: കോഴിക്കോട് അരിക്കുളം സ്വദേശി ഖത്തറില്‍ അന്തരിച്ചു. എലങ്കമൽ കളത്തികണ്ടി ജുബേഷ് (41) ആണ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിയില്‍വച്ചു തന്നെ മരിക്കുകയായിരുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കുടുംബസമേതം ഖത്തറിൽ തന്നെയായിരുന്നു താമസം.
കുഞ്ഞായി ആണ് പിതാവ്. മാതാവ് ആമിന. ഭാര്യ ഹിബ ബാസിത് ഖാൻ. വിദ്യാർത്ഥികളായ ഹെസ്സ ജുബേഷ്, ഇലാന സെറിൻ ആണു മക്കള്‍. ഇൻകാസ് ഖത്തർ പേരാമ്പ്ര മണ്ഡലം സ്പോർട്സ് കമ്മിറ്റി കൺവീനറായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു ഇദ്ദേഹം.
ഹമദ് മെഡിക്കല്‍ കോർപറേഷൻ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Summary: Malayali youth expat dies in Qatar after cardiac arrest
Adjust Story Font
16