Quantcast

മലയാള സിനിമയിൽ ആസൂത്രിതമായ ഡീഗ്രേഡിങ് നടക്കുന്നെന്ന് കരുതാനാകില്ല: മമ്മൂട്ടി

സിനിമയെ കുറിച്ച് എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാം. പക്ഷെ അത് മോശം ലക്ഷ്യത്തോടെയാവരുത്.

MediaOne Logo

Web Desk

  • Published:

    4 March 2022 4:37 PM GMT

മലയാള സിനിമയിൽ ആസൂത്രിതമായ ഡീഗ്രേഡിങ് നടക്കുന്നെന്ന് കരുതാനാകില്ല: മമ്മൂട്ടി
X

എതെങ്കിലും സിനിമയെ തകർക്കാൻ മലയാള സിനിമയിൽ ആസൂത്രിതമായി ഡീഗ്രേഡിങ് നടക്കുന്നെന്ന് കരുതാനാകില്ലെന്ന് നടൻ മമ്മൂട്ടി. ഭീഷ്മ പർവ്വം സിനിമയുടെ പ്രമോഷന് വേണ്ടി നടൻ മമ്മൂട്ടി ഖത്തറിലെത്തിയപ്പോഴാണ് താരത്തിന്‍റെ പ്രതികരിണം. നിറഞ്ഞ തിയറ്ററുകളിൽ സിനിമ ഓടുന്നതിന്റെ ക്രെഡിറ്റ് പ്രേക്ഷകർക്കാണെന്ന് മമ്മൂട്ടി പറഞ്ഞു. ലോകകപ്പ് കാണാൻ ഖത്തറിലെത്തുമെന്നും മമ്മൂട്ടി പറഞ്ഞു.

സിനിമയെ കുറിച്ച് എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാം. പക്ഷെ അത് മോശം ലക്ഷ്യത്തോടെയാവരുത്. എന്നാൽ ആസൂത്രിതമായി ഏതെങ്കിലും സിനിമയ്‌ക്കെതിരെ ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന് കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ലോകകപ്പിനെ ആവേശത്തോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്.

കളി കാണാൻ താനുമെത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ഭീഷ്മപർവത്തിന്റെ റീലീസ് ആഘോഷിച്ചത്. ജിസിസിയിൽ സിനിമയുടെ വിതരണാവകാശമുള്ള ട്രൂത്ത് ഗ്രൂപ്പ് എംഡി സമദ്, റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു.

TAGS :

Next Story