Quantcast

ഖത്തറിലെ ഹമദ് തുറമുഖത്ത് വൻ കഞ്ചാവ് വേട്ട; 17 കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി

ആഭരണങ്ങളും കരകൗശലവസ്തുക്കളും അടക്കം ചെയ്ത പാഴ്‌സലിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    29 Aug 2024 5:13 PM

ഖത്തറിലെ ഹമദ് തുറമുഖത്ത് വൻ കഞ്ചാവ് വേട്ട; 17 കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി
X

ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്ത് വൻ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി. ഖത്തർ കസ്റ്റംസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആഭരണങ്ങളും കരകൗശലവസ്തുക്കളും അടക്കം ചെയ്ത പാഴ്‌സലിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പാഴ്‌സൽ അയച്ച മരപ്പെട്ടിക്ക് അകത്തായാണ് ലഹരി വസ്തുക്കൾ ഒളിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് പാർസലുകൾ പൊളിച്ചു പരിശോധിച്ചത്.

TAGS :

Next Story