Quantcast

'വംശീയ പരാമര്‍ശമുണ്ടായപ്പോള്‍ പിന്തുണച്ചില്ല'; ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റിനെതിരെ എംബാപ്പെ

യൂറോ കപ്പിലെ ഈ പെനാല്‍റ്റി നഷ്ടത്തില്‍ നിന്നാണ് വിവാദങ്ങളുടെ തുടക്കം

MediaOne Logo

Web Desk

  • Updated:

    2022-06-21 18:48:43.0

Published:

21 Jun 2022 6:31 PM GMT

വംശീയ പരാമര്‍ശമുണ്ടായപ്പോള്‍ പിന്തുണച്ചില്ല; ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റിനെതിരെ എംബാപ്പെ
X

ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റിനെതിരെ സൂപ്പര്‍ താരം എംബാപ്പെ, വംശീയ പരാമര്‍ശമുണ്ടായപ്പോള്‍ പ്രസിഡന്റ് പിന്തുണച്ചില്ലെന്ന് എംബാപ്പെ കുറ്റപ്പെടുത്തി. ഇതേ തുടര്‍ന്ന് ഫ്രാന്‍സ് ടീമില്‍ നിന്നും വിരമിക്കുന്നത് ആലോചിച്ചിരുന്നതായും എംബാപ്പെ പറഞ്ഞു

യൂറോ കപ്പിലെ ഈ പെനാല്‍റ്റി നഷ്ടത്തില്‍ നിന്നാണ് വിവാദങ്ങളുടെ തുടക്കം, തുടര്‍ന്നുണ്ടായ വംശീയ പരാമര്‍ശങ്ങളെ തുടര്‍ന്ന് എംബാപ്പെ പരാതിയുമായി ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രേറ്റിന്റെ അടുത്തെത്തി.

പെനാല്‍റ്റി നഷ്ടമാക്കിയതിനുള്ള വിമര്‍ശനത്തിന് എംബാപ്പെ ദേശീയ ടീം വിടാന്‍ തീരുമാനിച്ചു എന്നാണ് കഴിഞ്ഞ ദിവസം ഫ്രഞ്ച് വീക്കിലിയായ ജേര്‍ണല്‍ ഡു ഡിമാന്‍ഷെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്റ് പറഞ്ഞത്. ഇതിനെതിരെ എംബാപ്പെ തന്നെ സോഷ്യല്‍ മീഡിയില്‍ രംഗത്തെത്തുകയായിരുന്നു. റേസിസവുമായി ബന്ധപ്പെട്ടാണ് ഞാന്‍ പരാതി ഉന്നയിച്ചത് അല്ലാതെ പെനാല്‍റ്റിയെ കുറിച്ചല്ല, അത് അദ്ദേഹത്തിന് ബോധ്യപ്പെട്ടില്ലെന്നും എംബാപ്പെ പറഞ്ഞു,

യൂറോകപ്പിന് ശേഷം നടന്ന യൂറോപ്യന്‍ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ കിരീടം ചൂടിക്കുന്നതിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും യുവതാരം നിര്‍ണായക സംഭാവന നല്‍കിയിരുന്നു.

TAGS :

Next Story