മീഡിയവൺ തത്സമയ ചിത്രരചനാ മത്സരം: രജിസ്‌ട്രേഷൻ അന്തിമഘട്ടത്തിലേക്ക്
ഒമ്പതിന് രാവിലെ എട്ടുമുതൽ സൂം പ്ലാറ്റ്‌ഫോം വഴിയാണ് തത്സമയ ചിത്രരചനാ മത്സരം നടക്കുക. കേരളത്തിലെ പ്രമുഖ കലാകാരന്മാര്‍ മത്സരാർത്ഥികളുമായി സംവദിക്കും
ഖത്തറിലെ പ്രവാസി വിദ്യാർത്ഥികൾക്കായി മീഡിയവൺ സംഘടിപ്പിക്കുന്ന ഓൺലൈൻ ലൈവ് പെയിന്റിങ് മത്സരത്തിനുള്ള രജിസ്‌ട്രേഷൻ അന്തിമഘട്ടത്തിലേക്ക്. ജൂലൈ ഒമ്പതിന് രാവിലെ എട്ടുമുതൽ സൂം പ്ലാറ്റ്‌ഫോം വഴിയാണ് മത്സരം നടക്കുന്നത്. കേരളത്തിലെ പ്രമുഖ ആർട്ടിസ്റ്റുകൾ തത്സമയം മത്സരാർത്ഥികളുമായ സംവദിക്കും.
അവധിക്കാലത്ത് പ്രവാസി വിദ്യാർത്ഥികളുടെ ചിത്രകലാരംഗത്തെ കഴിവും അഭിരുചിയും വളർത്തിയെടുക്കുകയെന്ന ലക്ഷ്യവുമായാണ് മീഡിയവൺ ടിവി ഖത്തറിൽ ഓൺലൈൻ ലൈവ് പെയിൻറിങ് മത്സരം സംഘടിപ്പിക്കുന്നത്. ഖത്തറിൽ പഠിക്കുന്ന ഇന്ത്യൻ പ്രവാസി വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. മൂന്നുമുതൽ 13 വയസുവരെയുള്ള വിദ്യാർത്ഥികളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് മത്സരം. മൂന്നുമുതൽ അഞ്ചുവരെ വയസുള്ള വിദ്യാർത്ഥികൾക്ക് കാറ്റഗറി എയിലും ആറ് മുതൽ ഒമ്പത് വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് കാറ്റഗറി ബിയിലും പത്ത് മുതൽ 13 വയസ്സ് വരെയുള്ള വിദ്യാർത്ഥികളെ കാറ്റഗറി സിയിലും ഉൾപ്പെടുത്തിയാണ് മത്സരം.
ജൂലൈ ഒമ്പതിന് രാവിലെ എട്ടുമുതൽ സൂം പ്ലാറ്റ്‌ഫോം വഴിയാണ് ലൈവ് പെയിന്റിങ് മത്സരം നടക്കുക. മത്സരത്തിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനായി പ്രത്യേക വാട്ട്‌സാപ്പ് നമ്പർ നൽകിയിട്ടുണ്ട്. 77464206 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് മത്സരാർത്ഥിയുടെ പേര് സ്‌കൂൾ, ഐഡി നമ്പർ തുടങ്ങിയവ അയച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്‌ട്രേഷൻ പൂർത്തിയായതായുള്ള മറുപടിയും മത്സരത്തിൻറെ നിയമാവലിയും ഉടൻ തന്നെ മത്സരാർത്ഥിക്ക് ലഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ മീഡിയവൺ ടിവി ദോഹ ഓഫീസിലെത്തിയോ അല്ലെങ്കിൽ വുഖൈറിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ തയ്യാറാക്കിയ പ്രത്യേക കൗണ്ടറിലെത്തിയോ മത്സരത്തിനായുള്ള ഡ്രോയിങ് ചാർട്ട് പേപ്പറും ചെസ്റ്റ് നമ്പറും കൈപ്പറ്റണം.
ജൂലൈ എട്ടോടെ രജിസ്‌ട്രേഷൻ നടപടികൾ അവസാനിക്കും. തുടർന്ന് ജൂലൈ ഒമ്പതിന് രാവിലെ എട്ടുമുതൽ സൂം ആപ്ലിക്കേഷനിൽ മത്സരം ആരംഭിക്കും. ഇതിനുള്ള സൂം ലിങ്ക് ഓരോ മത്സരാർത്ഥിക്കും വാട്ട്‌സ്ആപ്പ് വഴി അയച്ചുനൽകും. പെയിൻറിങ്ങിനുള്ള വിഷയം അന്നേ ദിവസം മാത്രമേ നൽകൂ. നിശ്ചിത സമയത്തിനകം പൂർത്തിയാക്കുന്ന ചിത്രത്തിൻറെ ഫോട്ടോ അപ്പോൾ തന്നെ ഓദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കണം. ചിത്രമടങ്ങിയ ചാർട്ട് പേപ്പർ മൂന്ന് ദിവസത്തിനകം മീഡിയവൺ ടിവിയുടെ ദോഹ ഓഫീസിൽ നേരിട്ട് എത്തിക്കണം. മത്സരം പൂർത്തിയായതിനുശേഷം വാട്ട്‌സ്ആപ്പിൽ അയച്ചതിൽനിന്ന് മാറ്റംവരുത്തിയ സൃഷ്ടികൾ നേരിട്ട് പരിഗണിക്കുന്നതല്ല.
മത്സരത്തിനുമുമ്പായി ചിത്രകലാരംഗത്തെ പ്രഗത്ഭർ മത്സരാർത്ഥികളുമായി സംവദിക്കും. ആർട്ടിസ്റ്റ് മദനൻ, ആർട്ടിസ്റ്റ് സഗീർ തുടങ്ങിയവർ മുഖ്യാതിഥികളാകും. വിലപിടിപ്പുള്ള സമ്മാനങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ജേതാക്കളാകുന്നവർക്ക് ലഭിക്കുക.
Adjust Story Font
16