മീഡിയവണ്‍ സല്യൂട്ട് ദ ഹീറോസ് അവാര്‍ഡ്; നോമിനേഷന്‍ സമയപരിധി 17ന് അവസാനിക്കും
സ്ഥാപനങ്ങള്‍, കൂട്ടായ്മകള്‍, വളണ്ടിയര്‍മാര്‍, ലോകകപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലകള്‍ വഹിച്ചവര്‍ എന്നിവര്‍ക്ക് നോമിനേഷന്‍ നല്‍കാം.
ഖത്തർ: മീഡിയവണ്‍ സല്യൂട്ട് ദ ഹീറോസ് അവാര്‍ഡിന് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. ലോകകപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഓണ്‍ലൈന്‍ വഴി നോമിനേഷന്‍ സമര്‍പ്പിക്കാം.
ഈ മാസം 17 വരെ സമര്‍പ്പിക്കുന്ന നോമിനേഷനുകളില്‍ നിന്നാണ് മീഡിയവണ്‍ സല്യൂട്ട് ദ ഹീറോസ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുക. സ്ഥാപനങ്ങള്‍, കൂട്ടായ്മകള്‍, വളണ്ടിയര്‍മാര്‍, ലോകകപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലകള്‍ വഹിച്ചവര്‍ എന്നിവര്‍ക്ക് നോമിനേഷന്‍ നല്‍കാം.
mediaonetvq@gmail.com എന്ന ഇ- മെയിലിലേക്കാണ് നോമിനേഷന്‍ അയക്കേണ്ടത്. ലോകകപ്പ് ഫുട്ബോളിന്റെ വിജയകരമായ സംഘാടനത്തില്‍ ഏതു തരത്തിലാണ് ഭാഗമായതെന്ന് നോമിനേഷനില്‍ വ്യക്തമാക്കണം. വളണ്ടിയര്‍മാര്‍ മുന്‍ കാലങ്ങളില്‍ ഏതെങ്കിലും പരിപാടികളില്‍ സന്നദ്ധസേവനം നടത്തിയിട്ടുണ്ടെങ്കില്‍ അതും വ്യക്തമാക്കണം.
ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വിവിധ കരാറുകളിലൂടെ ലോകകപ്പിന്റെ ഭാഗമായ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം സല്യൂട്ട് ദ ഹീറോസ് അവാര്‍ഡിന് നോമിനേഷന്‍ നല്‍കാവുന്നതാണ്.
Adjust Story Font
16