Quantcast

മീഡിവണിന്റെ 5 മില്യണ്‍ ക്ലബ് പ്രവേശനം ഖത്തറില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു

MediaOne Logo

Web Desk

  • Published:

    4 Sept 2023 1:35 AM IST

Medione celebration Qatar
X

യൂട്യൂബില്‍ 50 ലക്ഷം വരിക്കാര്‍ എന്ന നേട്ടം ഖത്തര്‍ മീഡിയ വണ്‍ ആഘോഷിച്ചു. മീഡിയ വണ്‍ അഭ്യുദയകാംക്ഷികളും കമ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.

കേക്ക് മുറിച്ചാണ് മീഡിയ വണിന്റെ ഫൈവ് മില്യണ്‍ ക്ലബ് പ്രവേശനം ആഘോഷിച്ചത്. പ്രതിസന്ധി കാലഘട്ടത്തിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അതിവേഗ വളര്‍ച്ചയാണ് മീഡിയവണിനുണ്ടായത്. യുവാക്കള്‍ മീഡിയ വണിനെ ഏറ്റെടുക്കുന്നു എന്നതിന്റെ അടയാളമാണ് ഈ നേട്ടമെന്ന് ഇന്ത്യന്‍ എംബസി അപെക്സ് ബോഡി ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.

ജനങ്ങളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടികളാണ് മീഡിയവണിനെ കൂടുതല്‍ ജനകീയമാക്കുന്നതെന്ന് മീഡിയവണ്‍ ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ നാസര്‍ ആലുവ പറഞ്ഞു.

മീഡിയ വണ്‍ മീഡിയ സൊലൂഷന്‍സ് മാനേജര്‍ നിഷാന്ത് തറമേല്‍, മീഡിയവണ്‍ ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഗള്‍ഫ് മാധ്യമം ഖത്തര്‍ റിപ്പോര്‍ട്ടര്‍ കെ. ഹുബൈബ്, മാര്‍ക്കറ്റിങ് മാനേജര്‍ ജാബിര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

TAGS :

Next Story