സ്വർണത്തിൽ കൃത്രിമം; ഖത്തറിലെ സ്വർണക്കടകളിൽ വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധന
ദോഹ: ഖത്തറിലെ സ്വർണക്കടകളിൽ പരിശോധനയുമായി വാണിജ്യ വ്യവസായ മന്ത്രാലയം. സ്വർണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തുടനീളമുള്ള സ്വർണക്കടകളിൽ പരിശോധന നടന്നത്. ഗുണമേന്മ കുറഞ്ഞ ആഭരണങ്ങൾ വിൽക്കുന്നു എന്നതായിരുന്നു പരാതി. ജ്വല്ലറികളിൽ നിന്നും സാമ്പിൾ ശേഖരിച്ച ഉദ്യോഗസ്ഥർ ഗുണമേന്മ വിശദമായി പരിശോധിക്കും. മൂല്യം കുറഞ്ഞ ഉൽപ്പന്നങ്ങൾ വിൽക്കുന്നതും പരസ്യം ചെയ്യുന്നതും പ്രദർശിപ്പിക്കുന്നതും കുറ്റകരമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റം തെളിഞ്ഞാൽ കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ച് രണ്ട് വർഷം തടവും 3000 റിയാൽ മുതൽ 10 ലക്ഷം ഖത്തർ റിയാൽ വരെ പിഴയുമാണ് ശിക്ഷ.
Next Story
Adjust Story Font
16