ലോകകപ്പിന്റെ വിജയത്തിന് കരുത്തേകാൻ ആരോഗ്യ വകുപ്പ് പൂർണ സജ്ജം: ഖത്തർ ആരോഗ്യ മന്ത്രാലയം
സമഗ്രാടിസ്ഥാനത്തിലുള്ള ആരോഗ്യ സേവനങ്ങളാണ് ലോകകപ്പിനായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ സഹമന്ത്രി
ദോഹ: ലോകകപ്പിന്റെ വിജയത്തിന് കരുത്തേകാൻ ആരോഗ്യ വകുപ്പ് പൂർണ സജ്ജമാണെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം. സമഗ്രാടിസ്ഥാനത്തിലുള്ള ആരോഗ്യ സേവനങ്ങളാണ് ലോകകപ്പിനായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ സഹമന്ത്രി ഡോക്ടർ സാലിഹ് അൽ മർറി പറഞ്ഞു.
ആരോഗ്യ സംവിധാനത്തിന്റെ പൊതു, സ്വകാര്യ മേഖലകൾക്കെല്ലാം ലോകകപ്പിലുടനീളം ആരോഗ്യ സേവനം നൽകുന്നതിൽ തുല്യമായ പങ്കാളിത്തമാണുള്ളത്. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ആസ്പറ്റർ, സിദ്‌റ മെഡിസിൻ, ഖത്തർ റെഡ്ക്രസൻറ്, തുടങ്ങി ഖത്തറിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരും സേവന സജ്ജരായി രംഗത്തുണ്ടാകും.
ഫിഫ, പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ്‌ലെഗസി, ലോകാരോഗ്യ സംഘടന എന്നിവയുമായി സഹകരിച്ചാകും പ്രവർത്തനങ്ങൾ. ഭക്ഷ്യ സുരക്ഷ, ആരോഗ്യ നിരീക്ഷണം, കോവിഡ് -19 പ്രോട്ടോക്കോളുകൾ, സൗകര്യങ്ങളുടെയും ആരോഗ്യ വിദഗ്ധരുടെയും നിയന്ത്രണം ഉൾപ്പെടെ സജീവമായ ആരോഗ്യ, സുരക്ഷാ നടപടികളിലൂടെ ലോകകപ്പിനെത്തുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുമെന്നും ഖത്തർ ആരോഗ്യ സഹമന്ത്രി ഡോക്ടർ സാലിഹ് അൽ മർറി വ്യക്തമാക്കി
Adjust Story Font
16