Quantcast

വാടക തർക്ക പരിഹാരത്തിന് ടോൾ ഫ്രീ സേവനം തുടങ്ങി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം

184 എന്ന നമ്പരില്‍ പരാതികള്‍ ഉന്നയിക്കാം

MediaOne Logo

Web Desk

  • Published:

    12 Aug 2024 4:56 PM GMT

വാടക തർക്ക പരിഹാരത്തിന് ടോൾ ഫ്രീ സേവനം തുടങ്ങി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം
X

ദോഹ: വാടക കരാറുകൾ സംബന്ധിച്ച തർക്കങ്ങൾ തീർക്കാൻ ഹെൽപ് ലൈൻ സൌകര്യവുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. 184 എന്ന ടോൾ ഫ്രീ നമ്പർ വഴി പരാതികൾ അറിയിക്കാം. പൊതുജനങ്ങൾക്കുള്ള സേവനങ്ങളുടെ നിലവാരം ഉയർത്താനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെഭാഗമായാണ് പുതിയ സേവനം ഒരുക്കിയത്. ഖത്തറിലെ കമ്പനികൾ, പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവർക്ക് രാജ്യത്തെ ഭൂവുടമകളും വാടകക്കാരുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷണങ്ങളും ഫയൽ ചെയ്യാൻ ഇതുവഴി കഴിയും. ഗവൺമെന്റിന്റെ ഏകീകൃത ആശയവിനിമയ കേന്ദ്രത്തിന് കീഴിൽ 184 എന്ന ടോൾ ഫ്രീ നമ്പറിലൂടെ അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനും പരിഹാരം നേടാനും കഴിയും.ഹെൽപ് ലൈൻ നമ്പർ വഴി സംശയങ്ങളും അഭിപ്രായങ്ങളും അധികൃതരുമായി പങ്കുവെക്കാനും അവസരമുണ്ട്

TAGS :

Next Story