ഖത്തറില്‍ ലൈസന്‍സില്ലാതെ പ്രാക്ടീസ് ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ പിടിയില്‍
ദോഹ: പബ്ലിക് ഹെല്‍ത്ത് മന്ത്രാലയത്തില്‍നിന്നുള്ള ലൈസന്‍സില്ലാതെ സ്വകാര്യ ആരോഗ്യസ്ഥാപനത്തില്‍ പ്രാക്ടീസ് ചെയ്ത രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ പിടിയിലായി. ഒരു ഫിസിയോതെറാപ്പിസ്റ്റും കപ്പിങ് തെറാപ്പിസ്റ്റായ മറ്റൊരാളുമാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ജോലി ചെയ്തതിന് പിടിയിലായിരിക്കുന്നത്. ഇവരെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെയും സ്ഥാപനങ്ങളും മന്ത്രാലയം നിരീക്ഷിച്ച് വരികയാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. രാജ്യത്തെ രോഗികളുടെ സുരക്ഷയ്ക്കും ഗുണനിലവാരമുള്ള ആരോഗ്യ സംവിധാനങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16