ഖത്തർ ലോകകപ്പിനെത്തുന്നവർക്ക് കൂടുതൽ പരിസ്ഥിതി സൗഹൃദ ബസുകൾ
ചരിത്രത്തിലെ ആദ്യ കാർബൺ ന്യൂട്രൽ ലോകകപ്പിനായിരിക്കും ഖത്തർ ആതിഥേയത്വം വഹിക്കുക
ഖത്തർ ലോകകപ്പ് ഫുട്‌ബോളിനെത്തുന്നവർക്ക് സഞ്ചരിക്കാൻ കൂടുതൽ പരിസ്ഥിതി സൗഹൃദ ബസുകൾ എത്തുന്നു. കാർബൺ ന്യൂട്രൽ ലോകകപ്പാണ് ഇതുവഴി ഖത്തർ ലക്ഷ്യമിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലോകകപ്പിന് ലക്ഷക്കണക്കിന് ആരാധകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ സമയത്ത് പോലും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുകയാണ് സുപ്രീംകമ്മിറ്റിയുടെ ലക്ഷ്യം.
ചരിത്രത്തിലെ ആദ്യ കാർബൺ ന്യൂട്രൽ ലോകകപ്പിനായിരിക്കും ഖത്തർ ആതിഥേയത്വം വഹിക്കുക. ഇതിന്റെ ഭാഗമായി ആരാധകർക്ക് സഞ്ചരിക്കാൻ 3000 ബസുകളാണ് എത്തുന്നത്. ഇതിൽ 25 ശതമാനം ഇലക്ട്രിക് ബസുകളായിരിക്കും. ആയിരത്തോളം ബസുകൾ ട്രയൽ റൺ നടത്തിക്കഴിഞ്ഞു. സ്റ്റേഡിയങ്ങളിലേക്കും പരിസര പ്രദേശങ്ങളിലേക്കും മത്സരത്തിന്റെ ടിക്കറ്റുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കും. അറബ് കപ്പ് സമയത്ത് ഈ സർവീസ് വൻ വിജയമായിരുന്നു.
More eco-friendly buses are arriving for those arriving for the Qatar World Cup.
Adjust Story Font
16