Quantcast

5.2 കോടിയിലേറെ പേർ; യാത്രക്കാരുടെ എണ്ണത്തിൽ ചരിത്ര നേട്ടവുമായി ദോഹ അന്താരാഷ്ട്ര വിമാനത്താവളം

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് വര്‍ധന

MediaOne Logo

Web Desk

  • Published:

    6 Jan 2025 4:26 PM GMT

5.2 കോടിയിലേറെ പേർ; യാത്രക്കാരുടെ എണ്ണത്തിൽ ചരിത്ര നേട്ടവുമായി ദോഹ അന്താരാഷ്ട്ര വിമാനത്താവളം
X

ദോഹ: കഴിഞ്ഞ വർഷം ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത് 5.2 കോടിയിലേറെ യാത്രക്കാർ. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കണക്കാണിത്. 2023നെ അപേക്ഷിച്ച് 15 ശതമാനം വർധന. ഇതിൽ 1.2 കോടി പേർ പോയിന്റ് ടു പോയിന്റ് യാത്രക്കാരാണ്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള പ്രധാന ട്രാൻസിറ്റ് ഹബ്ബാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഇതാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരാൻ കാരണം. എല്ലാമാസവും 40 ലക്ഷത്തിലേറെ പേർ വിമാനത്താവളത്തിലെത്തി. 279000 സർവീസുകളാണ് വിവിധ വിമാനക്കമ്പനികൾ ദോഹയിൽ നിന്നും ദോഹയിലേക്കുമായി നടത്തിയത്. 10 ശതമാനമാണ് വർധന, കാർഗോ നീക്കത്തിൽ 12 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്. 55 വിമാനക്കമ്പനികളാണ് നിലവിൽ ഹമദ് വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 197 വിമാനത്താവളങ്ങളിലേക്ക് ഇവിടെ നിന്നും പറക്കാം. കഴിഞ്ഞ ഒരു വർഷത്തിനിടെ ചൈനയിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. 87 ശതമാനമാണ് വർധന.

TAGS :

Next Story