പള്ളികളിൽ ഇനി സാമൂഹ്യ അകലം പാലിക്കേണ്ടതില്ല; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ
റമളാൻ വ്രതാരംഭത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ പള്ളികളിലെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയത് വിശ്വാസികൾക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ. ഇതുപ്രകാരം പള്ളികളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതില്ലെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.
സ്ത്രീകൾക്ക് പള്ളികളിൽ നമസ്‌കരിക്കാനും അനുമതിയുണ്ട്. ശനിയാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. അഞ്ചു നേരത്തെ നമസ്‌കാരത്തിന് എത്തുന്നവർ ഇഹ്തിറാസ് ആപ്പിലെ ഗ്രീൻ സിഗ്‌നലും കാണിക്കേണ്ടതില്ല. എന്നാൽ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാൻ ഇഹ്തിറാസ് ഗ്രീൻ സിഗ്‌നൽ വേണം. കോവിഡ് വ്യാപനത്തോടെ സ്ത്രീകൾക്ക് പള്ളികളിൽ നമസ്‌കാരത്തിനുള്ള സൗകര്യം ഒഴിവാക്കിയിരുന്നു. ഇതും ശനിയാഴ്ച മുതൽ പുനസ്ഥാപിക്കും.
റമളാൻ വ്രതാരംഭത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ പള്ളികളിലെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയത് വിശ്വാസികൾക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 127 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
Adjust Story Font
16