പെരുന്നാൾ അവധിയിൽ ഖത്തറിലേക്ക് സന്ദർശകപ്രവാഹം
സൗദി അറേബ്യയിൽ നിന്നാണ് കൂടുതൽ സന്ദർശകരെത്തിയത്.
ദോഹ: ഖത്തറിൽ ഈ വർഷം ബലിപെരുന്നാൾ ആഘോഷിക്കാനെത്തിയവരിൽ കൂടുതലും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ. സൗദി അറേബ്യയിൽ നിന്നാണ് കൂടുതൽ സന്ദർശകരെത്തിയത്. കുവൈത്ത്, യുഎഇ എന്നിവിടങ്ങളിൽ നിന്നും ധാരാളം സന്ദർശകരെത്തി. സന്ദർശകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. സൽവ അതിർത്തി വഴി പ്രവേശിച്ച വാഹനങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായി. ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചത് ധാരാളം സന്ദർശകരെ ആകർഷിച്ചു. പെരുന്നാൾ സമയത്തെ ഖത്തറിലെ ഉത്സവാന്തരീക്ഷവും ജിസിസി രാജ്യങ്ങളിൽ നിന്നും സന്ദർശകരെ ആകർഷിക്കുന്നതിന് കാരണമായി. ബലിപെരുന്നാൾ അവധിക്കാലത്ത് സന്ദർശകർ കൂടുതലെത്തിയതോടെ രാജ്യത്തെ ഹോട്ടലുകളിലെ താമസനിരക്കും റെക്കോർഡിലെത്തി. 80 ശതമാനത്തിലധികമാണ് താമസനിരക്ക് രേഖപ്പെടുത്തിയത്.
Next Story
Adjust Story Font
16