ഏഷ്യൻ കപ്പ് ഫുട്‌ബോൾ ആവേശത്തിൽ മുങ്ങി മുശൈരിബ് ഡൗൺടൗൺ
വൈവിധ്യമാർന്ന പരിപാടികളാണ് ഏഷ്യന്‍ കപ്പിനായി മുശൈരിബ് ഡൗൺടൗണിലൊരുക്കിയിരിക്കുന്നത്.
ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ആവേശത്തില്‍ മുങ്ങി മുശൈരിബ് ഡൗൺടൗൺ. ഇതിനോടകം 25 ലക്ഷം പേരാണ് മുശൈരിബില്‍ ആവേശം പങ്കിടാനെത്തിയത്. വൈവിധ്യമാർന്ന പരിപാടികളാണ് ഏഷ്യന്‍ കപ്പിനായി മുശൈരിബ് ഡൗൺടൗണിലൊരുക്കിയിരിക്കുന്നത്.
ടൂർണമെന്റിൽ പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെയും ബൂത്തുകൾ അണിനിരത്തി ഒരുക്കിയ ഏഷ്യന്‍ സിക്ക ഏറെ ആരാധക ശ്രദ്ധ പിടിച്ചുപറ്റി. പ്രതിദിനം ശരാശരി 14000 സന്ദർശകർ മുശൈരിബ് ഗലേറിയയിലെത്തിയപ്പോൾ 41000 പേർ ഇതുവരെയായി മുശൈരിബ് ട്രാം ഉപയോഗപ്പെടുത്തി.
ഫുട്‌ബോൾ ബൗളിംഗ്, ഫുട്‌ബോൾ ഗോൾഫ് ടാർഗെറ്റ്, സബ്‌സോക്കർ ഗെയിമുകൾ തുടങ്ങി സന്ദർശകർക്ക് ആവേശം നൽകുന്ന മത്സരങ്ങളും ഡൗൺടൗണിൽ സംഘാടകർ സജ്ജമാക്കിയിട്ടുണ്ട്. ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ മീഡിയ സെന്റർ പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്.
Next Story
Adjust Story Font
16