Quantcast

ദേശീയ ദിനം: ബുധനാഴ്ചയും വ്യാഴാഴ്ചയും ഖത്തറിൽ പൊതു അവധി

വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഞായറാഴ്ചയാണ് പ്രവൃത്തിദിനം തുടങ്ങുക

MediaOne Logo

Web Desk

  • Published:

    15 Dec 2024 4:16 PM GMT

ദേശീയ ദിനം:  ബുധനാഴ്ചയും വ്യാഴാഴ്ചയും ഖത്തറിൽ പൊതു അവധി
X

ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 18ന് ബുധനാഴ്ചയാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഞായറാഴ്ചയാണ് പ്രവൃത്തിദിനം തുടങ്ങുക.

അതേസമയം, ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിവരാറുള്ള പരേഡ് ഈ വർഷം ഉപേക്ഷിച്ചതായി ഖത്തർ സാംസകാരിക മന്ത്രലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി അറിയിച്ചു. എന്നാൽ പരേഡ് ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. പരേഡിനുള്ള ഒരുക്കങ്ങൾ കോണീഷിൽ പുരോഗമിച്ചു വരികയായിരുന്നു.

ആളുകൾക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും മറ്റു സംവിധാനങ്ങളും ഒരുക്കുന്നതിനിടെയാണ് പരേഡ് റദ്ദാക്കിയത്. ദേശീയ ദിനാഘോഷത്തിലെ ഏറ്റവും ശ്രദ്ദേയമായ പരിപാടിയാണ് കോർണീഷിൽ നടന്നുവരാറുള്ള പരേഡ്. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ വർഷവും പരേഡ് റദ്ദാക്കിയിരുന്നു. എന്നാൽ ദർബ് അൽ സാഇയിൽ ഉൾപ്പെടെ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട മറ്റെല്ലാ പരിപാടികളും നടക്കുമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story