Quantcast

ടീം വെല്‍ഫെയറിന്‌ പുതിയ ഭാരവാഹികള്‍

ടീം വെല്‍ഫെയര്‍ ജനറല്‍ ബോഡി യോഗത്തില്‍ വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നിര്‍വ്വഹിച്ചു.

MediaOne Logo

Web Desk

  • Published:

    28 Feb 2025 3:36 PM

ടീം വെല്‍ഫെയറിന്‌ പുതിയ ഭാരവാഹികള്‍
X

ദോഹ: പ്രവാസി വെല്‍ഫയറിന്റെ വളണ്ടിയര്‍ വിങ്ങായ ടീം വെല്‍ഫെയറിന്റെ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്യാപ്റ്റനായി സഞ്ചയ് ചെറിയാന്‍ (ആലപ്പുഴ) വൈസ് ക്യാപ്റ്റന്‍മാരായി ഫാത്തിമ തസ്‌നീം (കാസറഗോഡ്), ശമീൽ മുഹമ്മദ് (മലപ്പുറം), ഷെറിൻ അഹമ്മദ്‌ (കോഴിക്കോട്) എന്നിവരെയും തെരഞ്ഞെടുത്തു. ടീം വെല്‍ഫെയര്‍ ജനറല്‍ ബോഡി യോഗത്തില്‍ വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ എംബസി അപ്ക്സ് ബോഡി മാനേജിംഗ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റഷീദ് അഹമ്മദ്, അസീം എം.ടി എന്നിവര്‍ക്കുള്ള ടീം വെല്‍ഫെയറിന്റെ ഉപഹാരം റസാഖ് പാലേരി സമര്‍പ്പിച്ചു.

ഭാരവാഹി തെരഞ്ഞെടുപ്പിന്‌ പ്രവാസി വെൽഫയർ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഫ്സല്‍ എടവനക്കാട്, ഫഹദ് ഇ.കെ, നിസ്താര്‍ കളമശ്ശേരി, ഫൈസല്‍ എടവനക്കാട്, രാധാകൃഷണന്‍ പാലക്കാട്, റസാഖ് കാരാട്ട്, സക്കീന അബ്ദുല്ല, സിദ്ദീഖ് വേങ്ങര, ഷറഫുദ്ദീന്‍ എം.എസ്, ഉസ്മാന്‍ എന്നിവരാണ്‌ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്സ്ക്യൂട്ടീവ് അംഗങ്ങള്‍. പ്രവാസി വെൽഫയർ സംസ്ഥാന വൈസ് പ്രസിഡണ്ട് റഷീദ് അലി, സഞ്ചയ് ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

TAGS :

Next Story