ഖത്തറിൽ നാളെ മുതൽ അടച്ചിട്ട കേന്ദ്രങ്ങളിൽ മാക്‌സ് ധരിക്കേണ്ടതില്ല
ഖത്തറിൽ മാസ്‌ക് ധരിക്കുന്നതിൽ ഇളവ്. നാളെ മുതൽ അടച്ചിട്ട കേന്ദ്രങ്ങളിൽ മാക്‌സ് ധരിക്കേണ്ടതില്ല. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങിയതോടെയാണ് മാളുകൾ, കച്ചവട സ്ഥാപനങ്ങൾ, പള്ളികൾ, സിനിമാ തിയേറ്ററുകൾ ജിംനേഷ്യം തുടങ്ങിയ അടച്ചിട്ട കേന്ദ്രങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കിയത്.
അതേ സമയം ആരോഗ്യ കേന്ദ്രങ്ങളിലും മെട്രോ അടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങളിലും പതിവുപോലെ തന്നെ മാസ്‌ക് ധരിക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉപഭോക്താക്കളുമായി ഇടപഴകുന്നവരാണെങ്കിൽ അവരും മാസ്‌ക് ധരിക്കണം. മന്ത്രിസഭാ യോഗം തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ജൂലൈയിലാണ്
കോവിഡ് കേസുകൾ കൂടിയതോടെ ഖത്തറിൽ മാളുകളും പള്ളികളുമടക്കമുള്ള അടച്ചിട്ട കേന്ദ്രങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയത്.
Next Story
Adjust Story Font
16