Quantcast

ഇന്ത്യയിലെ മുസ്‌ലിംകളുടെ ഒരടയാളം ഇല്ലാതാക്കാം, പക്ഷെ എല്ലാം മായ്ക്കാനാകില്ല: ഡോ. സബ്രിന ലെ

ഇന്ത്യയിലെ മുസ്‌ലിം പള്ളികളുടെ വിഷയത്തിലും ഹിജാബ് വിഷയത്തിലുമെല്ലാം നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്നും മലയാള സാഹിത്യത്തിലെ നിരവധി പുസ്തകങ്ങൾ ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത സബ്രിന ലെ

MediaOne Logo

Web Desk

  • Updated:

    2022-06-09 19:09:39.0

Published:

9 Jun 2022 4:23 PM GMT

ഇന്ത്യയിലെ മുസ്‌ലിംകളുടെ ഒരടയാളം ഇല്ലാതാക്കാം, പക്ഷെ എല്ലാം മായ്ക്കാനാകില്ല: ഡോ. സബ്രിന ലെ
X

ദോഹ: ഇന്ത്യയിലെ മുസ്‌ലിം അസ്തിത്വം ഒരാൾക്കും നിഷേധിക്കാനാവില്ലെന്നും ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമാണ് ചിലർ നിഷേധിക്കാൻ ശ്രമിക്കുന്നതെന്നും ഇറ്റാലിയൻ എഴുത്തുകാരി ഡോ. സബ്രിന ലെ. നിങ്ങൾക്ക് ഒരടയാളം ഇല്ലാതാക്കാമെന്നും പക്ഷെ എല്ലാ അടയാളങ്ങളും മായ്ച്ചുകളയാനാകില്ലെന്നും മലയാള സാഹിത്യത്തിലെ നിരവധി പുസ്തകങ്ങൾ ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത സബ്രിന ലെ ഖത്തറിൽ പറഞ്ഞു.

ഇന്ത്യയിലെ മുസ്‌ലിം പള്ളികളുടെ വിഷയത്തിലും ഹിജാബ് വിഷയത്തിലുമെല്ലാം നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്നും അവർ പറഞ്ഞു. ഇതിനെല്ലാം പിന്നിൽ ചില രാഷ്ട്രീയ കളികളുണ്ടെന്നും ചില രാഷ്ട്രീയക്കാർ പരിധിവിടുകയാണെന്നും സബ്രിന ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗങ്ങളും അപരവത്കരണവും ലോകമെങ്ങും മുസ്‌ലിംകളുടെ ആത്മവിശ്വാസം തകർക്കുകയാണെന്നും ദോഹ അന്താരാഷ്ട്ര ഇൻറർ ഫെയ്ത്ത് ഡയലോഗിൽ അവാർഡ് നേടിയ നാലു പേരിൽ ഒരാളായ ഇവർ പറഞ്ഞു.

'വിദ്വേഷ പ്രസംഗങ്ങൾ മുസ്ലിങ്ങളെ മുഖ്യധാരയിൽ നിന്നും അകറ്റുകയാണ്. രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌കാരിക മേഖലകളിൽ നിന്ന് അപവത്കരിക്കരിക്കുന്നത് അപകടമാണ്. സോഷ്യൽ മീഡിയകളിൽ വിദ്വഷ പ്രചാരണങ്ങൾ അരങ്ങു തകർക്കുകയാണ്. ഇത്തരം പ്രവണതകളെ ഇല്ലാതാക്കാൻ മതനേതൃത്വം നവീകരിക്കപ്പെടണം, അതുവഴി മതാന്തര സംവാദങ്ങൾക്ക് വഴിയൊരുക്കണം -സബ്രിന ലെ പറഞ്ഞു.

ആഗോളവത്കരണം സാമ്പത്തിക ചൂഷണത്തിന്റെ മാത്രം വഴിയാകരുതെന്നും ചിന്തകൾ കൈമാറാനുള്ള വേദികൂടിയാകണമെന്നും അവർ ഓർമിപ്പിച്ചു.


No one can deny the existence of Muslims in India: Italian author Dr. Sabrina Lei

TAGS :

Next Story