നൊവാക് ജോക്കോവിച്ച് ഖത്തർ എയർവേസ് ഗ്ലോബൽ ബ്രാൻഡ് അംബാസഡർ
വെൽനെസ് അഡൈ്വസർ ചുമതലയും ജോക്കോവിച്ചിനുണ്ട്
ദോഹ: ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ ഖത്തർ എയർവേസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ദോഹയിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. 24 ഗ്രാന്റ്സ്ലാം കിരീടങ്ങളുമായി ടെന്നീസ് കോർട്ടിൽ സ്വപ്ന തുല്യമായ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് നൊവാക് ജോക്കോവിച്ച്.
ഇതിഹാസ താരവുമായുള്ള സഹകരണത്തിലൂടെ ഫുട്‌ബോളിനും ക്രിക്കറ്റിനുമൊപ്പം ടെന്നീസ് വേദികളിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ എയർവേസ്. നൊവാക് ജോക്കോവിച്ചിനെ ഖത്തർ എയർവേസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സിഇഒ എഞ്ചിനീയർ ബദർ അൽമീർ പറഞ്ഞു. ഖത്തർ എയർവേസ് ഗ്ലോബൽ ബ്രാൻഡ് അംബാസഡർ എന്നതിനൊപ്പം വെൽനെസ് അഡൈ്വസർ ചുമതലയും ജോക്കോവിച്ചിനുണ്ട്. ജോക്കോയ്‌ക്കൊപ്പം ഖത്തറിൽ നടക്കുന്ന എക്‌സോൺ മൊബൈൽസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുക എന്നതും ഖത്തർ എയർ എയർവേസിന്റെ പദ്ധതിയിലുണ്ട്.
Adjust Story Font
16