ലോകകപ്പ് കാഴ്ചകൾ നിറച്ച് പൂക്കളങ്ങൾ; ആഘോഷമാക്കി ഖത്തർ ഇന്ത്യൻ അസോസിയേഷൻ
അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 22 പ്രവാസി സംഘടനകളാണ് പങ്കെടുത്തത്.
ഖത്തർ ഇന്ത്യൻ അസോസിയേഷൻ പൂക്കള മത്സരം സംഘടിപ്പിച്ചു. അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 22 പ്രവാസി സംഘടനകളാണ് പങ്കെടുത്തത്. ലോകകപ്പ് ഫുട്ബോള്‍ ആസ്പദമാക്കിയാണ് ടീമുകള്‍ പൂക്കളമൊരുക്കിയത്
ഖത്തറിലെ ഓണത്തിലും ഇത്തവണ ലോകകപ്പ് മയമാണ്, പൂക്കളങ്ങളില്‍ നിറഞ്ഞത് ലോകകപ്പ് കാഴ്ചകള്‍, ലോകകപ്പ് മുദ്രയും ഭാഗ്യചിഹ്നമായ ലഈബും വിവിധ സ്റ്റേഡിയങ്ങളും പൂക്കളങ്ങളിൽ നിറഞ്ഞു നിന്നു. 2 മണിക്കൂറാണ് പൂക്കളമൊരുക്കാന്‍ സമയം നല്‍കിയിരുന്നത്.
ഫറോക് പ്രവാസി അസോസിയേഷൻ ഒന്നാം സ്ഥാനവും ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ അലുംനി അസോസിയേഷൻ ,ഫെഡറേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങൾക്കും അർഹരായി.വാസു വാണിമേൽ, സ്വപ്ന നമ്പൂതിരി, സൂധിർ പ്രയാർ എന്നിവർ ചേർന്ന ജഡ്ജിങ്ങ് പാനൽ വിജയികളെ തിരഞ്ഞെടുത്തു
.ഇന്ത്യൻ കൽച്ചറൽ സെന്റർ പ്രസിഡന്റ് പീ.എൻ. ബാബുരാജൻ ഉൾപ്പടെ നിരവധി കമ്മ്യൂണിറ്റി നേതാക്കൾ മത്സരം വീക്ഷിക്കാനായി വേദിയിൽ എത്തിയിരുന്നു.ഖിയ പ്രസിഡന്റ് ഇ. പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി നിഹാദ് അലി, "പോന്നോണം 2022" ജനറൽ കൺവീനർ അബ്ദുൽ റഹിം വേങ്ങേരി കെസി അബ്ദുറഹ്മാന്‍, എ.പി ഖലീല്‍ സഫീര്‍ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Adjust Story Font
16